ദുബായ്/കൊല്ലം: മരുഭൂമിയുടെ മണ്ണിൽ സ്വന്തം ഭാവി കെട്ടിപ്പടുക്കാനും പ്രിയപ്പെട്ടവർക്ക് ആശ്രയമാകാനും പ്രവാസ ജീവിതം തെരഞ്ഞെടുത്ത ആയിരക്കണക്കിന് യുവാക്കളുടെ പ്രതിനിധിയായിരുന്നു കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ. എന്നാൽ, ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂം വളപ്പിലുണ്ടായ അപ്രതീക്ഷിത വാതക സിലിണ്ടർ സ്ഫോടനം 27-കാരനായ ഈ മൾട്ടിമീഡിയ മാർക്കറ്റിംഗ് വിദഗ്ധന്റെ ജീവിതസ്വപ്നങ്ങളെ നിമിഷങ്ങൾക്കകം തകർത്തുകളഞ്ഞു.
തീപിടുത്തമുണ്ടായപ്പോൾ മറ്റുള്ളവരെ സഹായിക്കാനും തീ അണയ്ക്കാനും മുന്നിട്ടിറങ്ങിയ ആ നന്മ തന്നെയാണ് ഒടുവിൽ ദുരന്തമായി മാറിയതും. തൊട്ടടുത്ത് നിന്ന സഹപ്രവർത്തകർ പോലും സ്ഫോടനത്തിൻ്റെ പുകപടലങ്ങൾക്കിടയിൽ ജീവനും കൊണ്ട് ഓടുമ്പോൾ, ഷിജിൻ ഇനി തങ്ങൾക്കൊപ്പമില്ലെന്ന വലിയ സത്യം ഉൾക്കൊള്ളാൻ അവർക്കായിരുന്നില്ല.
വെറും ഒരു മാസം മാത്രം ഒപ്പം താമസിച്ച മുറിയിലെ കൂട്ടുകാർക്കും, കൂടെ ജോലി ചെയ്തവർക്കും ഷിജിൻ വെറുമൊരു സഹപ്രവർത്തകൻ ആയിരുന്നില്ല. ഏതു കാര്യത്തിനും മുൻപന്തിയിലുണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തായിരുന്നു. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം മാത്രം വിവാഹിതനായ ഷിജിൻ്റെ വലിയൊരു സ്വപ്നമായിരുന്നു അടുത്ത അവധിക്കാലത്ത് പ്രിയതമയെ ദുബായിലേക്ക് കൂടെ കൂട്ടുക എന്നത്. ഷിജിൻ്റെ പെട്ടെന്നുള്ള വേർപാട് ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നടുക്കത്തിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല.
“പൊലീസും ഫോറസ്റ്റും ഞങ്ങൾക്ക് പുല്ലാ; ആരെങ്കിലും അനാവശ്യമായി അടിച്ചാൽ തിരിച്ചടിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ” — എം.എം. മണി


തെരഞ്ഞെടുപ്പ് തോൽവി: നാല് മണ്ഡലങ്ങളിലെ റിപ്പോർട്ടിൽ തിരുത്തുമായി സി.പി.ഐ; കേരളത്തിൽ സംഘടനാ ദൗർബല്യം സമ്മതിച്ച് സി.പി.എം







