ചണ്ഡീഗഢ്: നീതി ആയോഗിന്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളത്തെ മറികടന്ന് പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ് നിയമസഭയിൽ അറിയിച്ചു. എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻമജ്റ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയതിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു.
2022-ല്‍ താന്‍ ചുമതലയേല്‍ക്കുമ്പോള്‍ അയ്യായിരത്തിലധികം സ്‌കൂളുകള്‍ക്ക് അതിര്‍ത്തി മതിലുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്നും, നാല് ലക്ഷത്തോളം കുട്ടികള്‍ തറയിലിരുന്നാണ് പഠിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ഇന്ന് അവസ്ഥയില്‍ വന്‍ മാറ്റമുണ്ടായെന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 882 കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന വിഷയമായി ഉള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി.’പഞ്ചാബ് അക്കാദമിക് കോച്ചിംഗ് ഫോര്‍ എക്‌സലന്‍സ്’, അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിനായി തുടങ്ങിയ ‘മിഷന്‍ സമര്‍ത്ഥ്’ തുടങ്ങിയ പദ്ധതികള്‍ വലിയ വിജയമായെന്നും നിലവില്‍ 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവി: നാല് മണ്ഡലങ്ങളിലെ റിപ്പോർട്ടിൽ തിരുത്തുമായി സി.പി.ഐ; കേരളത്തിൽ സംഘടനാ ദൗർബല്യം സമ്മതിച്ച് സി.പി.എം


ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; ഇനി കത്തുകളിൽ പതിയുക അനന്തശയന രൂപവും കിഴക്കേ ഗോപുരവും; തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം







