തിരുവനന്തപുരം: ലഹരിമരുന്ന് കേസുകളിൽ പിടിയിലാകുന്ന സ്ത്രീകളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എക്സൈസ് വകുപ്പ്. കേസിൽ പ്രതികളാകുന്ന സ്ത്രീകളുടെയോ, അവരുമായി ബന്ധപ്പെട്ട അനാവശ്യ വ്യക്തിഗത വിവരങ്ങളുടെയോ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലോ മാധ്യമങ്ങളിലോ പ്രചരിപ്പിക്കരുതെന്നാണ് പ്രധാന നിർദ്ദേശം.
കേസുകളിൽ പിടിയിലാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് അവരുടെ മാനവിക അവകാശങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തടവിലാക്കപ്പെടുന്ന വനിതാ പ്രതികളുടെ സുരക്ഷ, പരിശോധനാ രീതികൾ, അറസ്റ്റ് നടപടികൾ എന്നിവയിൽ നിയമപരമായ പരിധികൾ പാലിച്ച് മാത്രം മുന്നോട്ട് പോകാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ സ്ത്രീകളെ പരിശോധിക്കാനും അറസ്റ്റ് ചെയ്യാനും പാടുള്ളൂ എന്ന പ്രാഥമിക നിബന്ധനകൾ ശക്തമായി നടപ്പിലാക്കും. പരിശോധനകളുടെ പേരിൽ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഉത്തരവിൽ വ്യക്തമാക്കുന്നു.
ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു


കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്സ്ക്യൂസ്!







