തുടക്കം സിനിമയിൽ സുചിത്രയും അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു,​ ‘ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാന നിമിഷം കാലുവാരി’; കാരണം തുറന്നുപറഞ്ഞ് ജൂഡ് ആന്റണി

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ ഇന്ന് തിയേറ്ററുകളിലെത്തി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ, ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു വിവരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രത്തിന്റെ ഭാഗമാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സംവിധായകൻ ജൂഡ് ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്രയോട് ചിത്രത്തിൽ അഭിനിയിക്കണമെന്ന ആഗ്രഹം താൻ പലതവണ പങ്കുവച്ചിരുന്നതായാണ് ജൂഡ് വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്ര കൂടി എത്തിയാൽ ചിത്രം ഒരു പൂർണ കുടുംബചിത്രമായി മാറുമെന്നായിരുന്നു ജൂഡിന്റെ പ്രതീക്ഷ. മോഹൻലാലും ഇതിനോട് സമ്മതിച്ചിരുന്നുവെന്നും ജൂഡ് വ്യക്തമാക്കി.’ചേച്ചിയോട് പലതവണ ഞാൻ ചോദിച്ചിരുന്നു. ചേച്ചി കൂടി വന്നാൽ മാത്രമേ സിനിമ പൂർണമാകൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. അവസാന നിമിഷമാണ് ചേച്ചി പിന്മാറിയത്. അങ്ങനെ ചിത്രം ഒരു പൂർണ കുടുംബചിത്രമാകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു. ലാൽ സാറും അതിന് സമ്മതിച്ചിരുന്നു. പക്ഷേ ചേച്ചി ഇല്ല, ഇല്ല, ഞാൻ വരില്ല എന്ന് പറഞ്ഞു’- ജൂഡ് ആന്റണി പറഞ്ഞു.ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ വിസ്മയ മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ അഭിനയത്തിനും ‌‌ഡബ്ബിംഗിനും പ്രേക്ഷകരുടെ പ്രശംസ ലഭിക്കുന്നുണ്ട്. മോഹൻലാലിനോടുള്ള ആദരസൂചകമായി ചിത്രത്തിൽ ഒരുക്കിയ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.