ഗൾഫ് : തുടർച്ചയായ വ്യോമയാന മുന്നറിയിപ്പു സൈറണുകൾക്കിടയിൽ കടുത്ത ഭീതിയിലാണ് ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ. “ചിരിക്കാൻ പോലും പേടിയാണ്, അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ആശങ്കയാണ്” എന്നാണ് പ്രവാസികളിൽ പലരും പങ്കുവയ്ക്കുന്ന അനുഭവം. ഏതു രാത്രിയിലും സ്വൈരമായി പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞിരുന്ന നാടായിരുന്നു ഇത്. എന്നാൽ യുദ്ധസാഹചര്യം ഈ അവസ്ഥ പൂർണമായി മാറ്റിമറിച്ചു. ചെറിയൊരു യാത്ര പോലും നെഞ്ചിടിപ്പോടെ മാത്രമേ സാധ്യമാകുന്നുള്ളൂ എന്നാണ് പ്രവാസികൾ പറയുന്നത്. ആക്രമണങ്ങളിൽ ഏറെയും പുലർച്ചെ 3 മുതൽ 7 വരെയുള്ള
തിരുവനന്തപുരം : സംസ്ഥാനത്ത് പകലും രാത്രിയും ആവർത്തിക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ പല വീടുകളിലും സോളാർ സംവിധാനമുണ്ടെന്നും പകൽ സമയത്ത് ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധിക വൈദ്യുതി രാത്രിയിലേക്കായി സംഭരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും, പകൽ ഒരു രൂപ നിരക്കിൽ ലഭിക്കുന്ന ഒരു യൂണിറ്റ്
ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സമാനമായ വിധിയിലൂടെ
പത്താമുട്ടം :മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52)നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം. മൃതദേഹം രാവിലെ 9
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500
പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക്
മലയാളികളുടെ സ്വന്തം റാപ്പ് സെൻസേഷൻ വേടനും തമിഴ് സിനിമയിലെ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറും ഒരേ സ്റ്റുഡിയോയിൽ… ഈ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് ചൂടേറി. ഇരുവരും ഒന്നിക്കുന്ന പുതിയ സംഗീത പരീക്ഷണം എപ്പോഴാണ് പ്രേക്ഷകരിലേക്ക് എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകർ. അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ കൂട്ടുകെട്ട് അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിനായിരിക്കാമെന്നാണ് സിനിമാപ്രേമികൾക്കിടയിലെ
പെരുന്ന : മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനല്ല, മുഖ്യമന്ത്രി പദവിയിലുള്ള ആളെ കാണാനാണ് സമയം ചോദിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വോട്ടറും ഒരു സംഘടനയുടെ നേതാവുമാണെന്ന പരിഗണന മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ കാര്യത്തിനല്ല, എൻഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫയൽ സംബന്ധിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും, ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ എറണാകുളത്ത് വന്ന് കാണാമെന്ന മറുപടിയാണ് ലഭിച്ചതെന്നും, എന്നാൽ സെക്രട്ടേറിയറ്റിൽ വച്ച്
കണ്ണൂർ: പയ്യന്നൂരിലെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.ജനറൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്‌തീഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെ ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അനസ്‌തീഷ്യ നൽകിയ
ഇന്റർവ്യൂ താരം എന്ന് മലയാളികൾ വാഴ്ത്തിയ ധ്യാൻ ശ്രീനിവാസൻ നടൻ ദിലീപിനെ ആരോപിച്ചു പറഞ്ഞ ഒരു തമാശ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റേതായ തനത് ശൈലിയിൽ എല്ലായിപ്പോഴും തമാശകളും കൗണ്ടറുകളും കൊണ്ട് സിനിമാ വേദികളെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമാ ലോഞ്ച് വേദി ചിരിയുടെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സിനിമാ ലോകത്തെ അമ്പരപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ തന്റെ തനത് ശൈലിയിൽ പ്രസംഗം










