ശ്രീവിദ്യയുടെ വാക്കിൽ വിശ്വാസം വെച്ചു; യുവാവിന് നഷ്ടമായത് വൻ തുക, നടിക്കെതിരെ അറസ്റ്റ് വാറന്റ് ?

Srividya actress news image related to an alleged financial fraud case and arrest warrant report.

സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റെന്ന് റിപ്പോർട്ട്. വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് കേസ്. നാല് വർഷം മുമ്പ് നടി സ്വന്തം സോഷ്യൽമീഡഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. നടിയുടെ വീഡിയോ കണ്ട് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിന് മുകളിൽ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപയാണ് യുവാവിന് നഷ്ടമായത്. നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ പ്രമോഷൻ ശ്രീവിദ്യ ചെയ്യുന്നത്. വിഷുവിനോട് അനുബന്ധിച്ചാണ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ

വീണ്ടും വെട്ടിപ്പിന്റെ നിഴലിൽ പിഎസ്‌സി! വിവരാവകാശ കമ്മീഷനെയും തള്ളി; ഉദ്യോഗാർഥികളോട് “രേഖ തരില്ല” എന്ന് നിലപാട്!

PSC recruitment scam crime branch investigation Kerala പിഎസ്‌സി നിയമനത്തട്ടിപ്പ് ചിത്രം

തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്

കേരളത്തിന് നാളെ വൻ സമ്മാനം! 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ; നരേന്ദ്ര മോദി നാടിന് സമർപ്പിക്കും, കോടികളുടെ വികസനം യാഥാർഥ്യമാകുന്നു!

Amrit Bharat railway station renovation Kerala PM Modi അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ ചിത്രം

ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി

ഒടുവില്‍ അത് തുറന്ന് പറഞ്ഞ് സ്വാസിക വിജയ് ; വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്ന അമ്മ

പലതും വെട്ടിത്തുറന്ന് പറഞ്ഞ് നടി സ്വാസിക വിജയ് ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തിയും, ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറയുന്ന അമ്മയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അത് തരണം ചെയ്യാന്‍ കുടുംബം നല്‍കിയ പിന്തുണയും താരം പങ്കുവയ്ക്കുന്നത്. അഭിമുഖീകരിച്ച പല വിഷയങ്ങളിലും കുടുംബം പ്രത്യേകിച്ചിം അമ്മ നല്‍കുന്ന അളവില്ലാത്ത പിന്തുണ സ്വാസികയെന്ന വ്യക്തിയെ എത്രത്തോളം ശക്തിപ്പെടുത്തിയെന്നും വ്യക്തമാക്കുകയാണ് താരം.

ആ ഒരു ക്യാപ്പ് വെറുതെയല്ല!അല്ലു അർജുൻ – ബേസിൽ പ്രൊജക്റ്റിലെ വമ്പൻ സർപ്രൈസ്

ബേസിൽ ജോസഫിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതുമുതൽ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം മാത്രം—നായകൻ അല്ലു അർജുനാണോ? ആ അഭ്യൂഹത്തിന് മറുപടി തേടി ആരാധകർ കാത്തിരിക്കുകയാണ്.വലിയ ഫാന്‍ ബേസുള്ള ബേസില്‍ ജോസഫെന്ന നടനും സംവിധായകനും മലയാളികള്‍ക്ക് ഏറെ പ്രിയമുള്ളതാണ്. അല്ലു അര്‍ജുന്‍ എന്നാല്‍ മലയാളികളുടെ മല്ലു അര്‍ജുന്‍ ആണ്. ഇരുവരും ഒന്നിക്കുന്നുവെന്നാല്‍ അതിന്‍റെ ഫാന്‍ ലെവല്‍ ഏത് രീതിയിലാണെന്ന് പറയേണ്ടതില്ലല്ലോ… ബേസിലും അല്ലു അർജുനും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തയ്ക്ക് വീണ്ടും ചൂടേറുകയാണ്.

CBSE/ICSE പഠിച്ചവരുടെ മക്കൾക്ക് ജാതി തെളിയിക്കാൻ വഴിയില്ലാതാകുമോ? സംവരണ ആനുകൂല്യങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്ക, ബദൽ സംവിധാനം വേണമെന്ന് ആവശ്യം

CBSE ICSE certificate caste reservation issue Kerala സിബിഎസ്ഇ ഐസിഎസ്ഇ സർട്ടിഫിക്കറ്റ് ചിത്രം

പത്തനംതിട്ട : സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത നിലവിലെ രീതി, ഭാവിയിൽ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന സിലബസിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്താറുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിൽ ജാതി രേഖ നിർബന്ധമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ നിലവിൽ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്

നിതിൻരാജിന്റെ മരണം: ഒളിവിലായിരുന്ന ഡോ. റാം ആന്ധ്ര ചിറ്റൂരിൽ പിടിയിലായതായി സൂചന; സുപ്രീം കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വല

Dr MK Ram Nithin Raj death case arrest ഡോ എംകെ റാം നിതിൻരാജ് കേസ് ചിത്രം

കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി, കോളജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയതായി സൂചന. ജൂലൈ 13ന് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 19ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തി അറസ്റ്റിനു നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള റാം അന്ന്

അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!

മ്യൂണിക്: ഫോട്ടോഗ്രാഫർമാർ ഈ ചിത്രം പകർത്തിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ട് തികയാൻ പോകുന്നതേയുള്ളൂ. 2007 ഡിസംബറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം പുറത്തിറക്കിയ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണിത്. അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ താരമായിരുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒരു കുട്ടിയെ കുളിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞിനെ ഫുട്‌ബോൾ ലോകകപ്പിന്റെ ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് മെസ്സി. അന്ന് അഞ്ച് മാസം മാത്രം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്നും അനിശ്ചിതം; കൗൺസിലിങ് റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രം തീരുമാനം, വിധി വൈകിയേക്കുമെന്ന് പ്രോസിക്യൂഷൻ

Chenthamara Nenmara double murder case sentencing delayed ചെന്താമര ശിക്ഷാവിധി ചിത്രം

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നും അനിശ്ചിതത്വത്തിൽ തുടരുന്നു. ജൂലൈ 15ന് വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നീണ്ടു. ഇന്ന് (ജൂലൈ 16) ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിങ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രമായിരിക്കും കോടതി അന്തിമ ശിക്ഷ വിധിക്കുക. 2002ലെ സുപ്രീം കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമസഹായ വേദി ഇടപെട്ട്, ചെന്താമരയെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലിങ്ങിനോടുള്ള പ്രതികരണം,