ആലപ്പുഴ:ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പ്, കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാർ ഇവന്റ്സ് എന്ന വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് ആലോചന . കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കാറിന് തന്നെ നല്‍കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്സിക്യൂട്ടീവ്
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്ന പ്രചാരണത്തിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. പ്രക്ഷോഭത്തിനെതിരെ രംഗത്തെത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനും അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പേളിക്കുമാണ് ചന്തുവിന്റെ ട്രോൾ. ഇരുവരുടെയും മുൻനിലപാടുകൾ സൂചിപ്പിച്ചായിരുന്നു ട്രോൾ. ‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’, എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും
വടകര : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിലെ അന്വേഷണം വ്യാപിക്കുന്നതിനിടെ, വടകരയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ . പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു
കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിന്റെ അന്വേഷണത്തിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന സൂചന. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും
തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്. കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി പറഞ്ഞു.
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ലെന്നും എന്താണെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും മന്ത്രി മറുപടി നൽകി. അങ്ങനെ ഹാക്കിംഗ് നടക്കില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയല്ല. വിശദമായി പരിശോധന പാർട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അവയവ കച്ചവടമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. എസ്ഐടി ഉടൻ
പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈകൾ മാത്രമാണ് പങ്കുവച്ച ചിത്രത്തിലുള്ളത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനും ഇൻസ്റ്റഗ്രാം പോസ്റ്റിന് നൽകിയിട്ടുണ്ട്. 2014 നവംബർ 12ന് മുംബയിൽ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗർഭിണിയായ
തിരുവനന്തപുരം:കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുള്ളത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ. നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ
ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്നും കുടുംബം . വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച്










