അഴിമതിക്കെതിരെ പോരാടാൻ ‘വിജിലൻസ് കമാൻഡോകൾ’; പദ്ധതി സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. തൂഫാൻ വാരിയർക്ക് പുറമേ യുവജനങ്ങളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അംബാസിഡർമാരാക്കി മാറ്റുകയാണ് ഈ നവീന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിജിലൻസ് കമാൻഡോ ബാഡ്ജുകളുടെ വിതരണവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്കൂളിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ആരോഗ്യ ദേവസ്വം വകുപ്പ്

വടകര എംഡിഎംഎ കേസ്: അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത് ഇൻസ്റ്റഗ്രാംവഴി; കീർത്തനയ്‌ക്കും കാവ്യയ്‌ക്കും പുറമെ കൂടുതൽ അധ്യാപകർ കുടുങ്ങും? വലവിരിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്‌റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്‌ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി

പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ ; ഇതിൽ സിബി മലയിലിന്റെ പേര് എങ്ങനെ വന്നു? – അപമാനിച്ചിട്ടില്ലെന്ന് പേളി മാണി

സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളി സിബിയെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതായി ആരോപിച്ചത്. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ മകനാണെന്നുമാണ് പേളി പറയുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍

വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം ? നിയമങ്ങളിൽ ഇളവ് നൽകണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം ; ജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കകളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ, മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം. വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ്

ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യശ്വാസം വലിച്ചത്. ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടുപോകും. ഊരാളുങ്കലിനെ ആഗോളതലത്തിലേക്ക് വളർത്തിയ നേതാവ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക

ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തും എ. അജികുമാറും ഇന്ന് കോടതിയിൽ

Sabarimala gold scam court hearing

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍ എന്നിവരെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ വാറന്‍ഡ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

സാബു ജേക്കബ് ചതിച്ചു, ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച; അവധി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന ആർ.സുഗതൻ, അപേക്ഷ ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത്

കൊല്ലത്തെ യുവാവിന്റെ മരണം; കസ്റ്റഡി മർദ്ദനത്തിന് തെളിവില്ല, ശരീരത്തിൽ പാടുകളില്ലെന്ന് പൊലീസ് ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, സമഗ്ര അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി

കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരി​ച്ചത്. അയൽവാസി​യായ 13കാരനെ കാണാനി​ല്ലെന്ന പരാതി​യെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ്

EXCLUSIVE പോലീസ് ഓഫീസര്‍മാരെ കൂടാതെ ന്യൂസ് ചാനലിലെ @@@@@@@ എട്ടു മണിയോടെ വിളിച്ചിട്ടുണ്ട്! എലത്തൂര്‍ തീവണ്ടി സ്‌ഫോടനം: എ.ഡി.ജി.പി: പി. വിജയനെ കുടുക്കാന്‍ നീക്കം നടന്നതായി വിവരങ്ങള്‍; ഓപ്പറേഷനിൽ പങ്കെടുത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് എല്ലാം ഞെട്ടിക്കുന്ന ഓർമ്മകൾ ! മംഗളം ടിവി സ്തോഭജനകമായ സംഭവത്തിന്റെ നേർചിത്രം പുറത്തുവിടുന്നു.

എസ്. നിരഞ്ജൻ തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ  കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണത്തില്‍ ഇടപെട്ടുവെന്നും ആരോപിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പി. വിജയനെതിരെ എടുത്ത നടപടികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, മംഗളം ടിവി നടത്തിയ അന്വേഷണാത്മക കണ്ടെത്തൽ സ്ഫോടനാത്മകമാണ്. എ.ഡി.ജി.പി: വിജയനെതിരേ പോലീസ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായ സംശയം സർക്കാരിന് മുന്നിലുണ്ട്. ‘ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ‘ എന്നത് സത്യമാകുന്നു. അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന