എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ, പ്രൊമോഷൻ തടയും ; ആലപ്പുഴ മർദ്ദന കേസിൽ രമേശ്‌ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നടപടി

ADGP MR Ajith Kumar DGP promotion Kerala Police എം ആർ അജിത് കുമാർ ഡിജിപി ചിത്രം

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഉയർന്നതല കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് അനുമതി നൽകിയത്. കേസ് അന്വേഷണത്തിൽ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഇടപെടലുകളും ഉണ്ടായതായി പ്രത്യേക അന്വേഷണ

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പോലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് അജികുമാറിനെയും പി എസ് പ്രശാന്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും

പി.കെ. ശ്രീമതിക്കെതിരായ തെറ്റായ പ്രചാരണം; പെൻഷൻ വിഷയത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ’; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ.ശ്രീമതി

കണ്ണൂർ  : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ചട്ടങ്ങൾ ലംഘിച്ച് എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി വ്യാജ പ്രചരണം. ബിജെപി അനുകൂല ചാനലുകളായ കർമ ന്യൂസ്, ജനം ടിവി എന്നിവയാണ് മുൻ മന്ത്രി കൂടിയായ ശ്രീമതി ടീച്ചർക്കെതിരെ കുപ്രചരണം നടത്തുന്നത്. തനിക്കെതിരായ വ്യാജ വാർത്തകളിൽ ശ്രീമതി ടീച്ചർ വൈകാരികമായി പ്രതികരിച്ചു. തനിക്കെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ ടീച്ചർ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും

EXCLUSIVE ബിസ്‌ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രാജ് മോഹന്‍ പിള്ള

ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക്

കശ്മീരിലെ കല്ലേറ് തടയാൻ കഴിയുമെങ്കിൽ ഡൽഹിയിലും നടപടി വേണം: നീറ്റ് പ്രതിഷേധങ്ങളിലെ സമരരീതികളെ വിമർശിച്ച് നടപടി പിന്തുണച്ച് നടൻ കൃഷ്ണകുമാർ

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. സമരം ഡല്‍ഹിയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ശക്തി പ്രാപിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ

വിസ്മയ മോഹൻലാൽ പഠിച്ചതും വളർന്നതും വിയറ്റ്നാമിൽ; രാഷ്ട്രീയമറിയില്ല, ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും രക്ഷിക്കൂ, എന്നുപറയുന്ന മനുഷ്യത്വമുള്ള കുട്ടി ; പ്രതികരണവുമായി മേജർ രവി”

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു . പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ് . വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി പറയുന്നു . പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറഞ്ഞു. ‘നിങ്ങളുടെ ഫ്രണ്ടിന്റെ

ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ

പാലക്കാട്/കാസർകോട്: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും സമരപരമ്പര ശക്തമാകുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനുമെതിരെ വ്യാജപ്രചാരണം; പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയുടെ പരാതിയിൽ കേസ്; അന്വേഷണം ശക്തമാക്കി സൈബര്‍ പോലീസ്, അപകീര്‍ത്തി പ്രചാരണം നടത്തിയവര്‍ കുടുങ്ങും

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തെയും കവടിയാർ കൊട്ടാരത്തെയും കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയിലാണ് ‘Veera Padmanabha Goutham’ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ഉടമയ്‌ക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തത്.. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും അന്തസിനെ ഹനിക്കണമെന്ന കരുതലോടെയും ഉദ്ദേശത്തോടും കൂടി പ്രതി ആവർത്തിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴി പിന്തുടർന്ന് പരാതിക്കാരിയെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തെയും വളച്ചൊടിക്കുന്ന വിധത്തിലും

ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയിൽ

P. S. Prashanth being escorted by the SIT in connection with the Sabarimala gold theft case.

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഉടന്‍ പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. 2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും

​10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച! 7.5 കോടി വിദ്യാർഥികളെ ബാധിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ