എസ്. നിരഞ്ജന്‍ തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലില്‍ എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വാളോങ്ങിയത് വെറുമൊരു അച്ചടക്ക നടപടിയിലൊതുങ്ങില്ലെന്ന് ഉറപ്പായി. സാധാരണഗതിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ തലത്തില്‍ അവസാനിക്കേണ്ട സസ്പെന്‍ഷന്‍ ഉത്തരവ്, എല്ലാ നിയമവശങ്ങളും കൃത്യമായി ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തന്നെ നേരിട്ടിറക്കിയത് ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അജിത് കുമാറിനെതിരെ കേവലം വകുപ്പുതല നടപടികള്‍ക്കപ്പുറം ക്രിമിനല്‍ കേസുകളടക്കം വരാവുന്ന തരത്തിലാണ് ഉത്തരവിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ചീഫ്
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം. പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ
കൊച്ചി : ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിസമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസ്സവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കിയെന്നുമാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും മറ്റു 99 പേരും എന്നാണ് എഫ്ഐആറിൽ ഉള്ളത്. ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി.
കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം. വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് പിടി തോമസ്
എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ അംഗത്വ ഘടന പുന:പരിശോധന നിർണായക ഘട്ടത്തിലേക്ക്. കേരളാ പോലീസ് അസോസിയേഷൻ ഭരണ വിഭാഗം നേതാവ് ജി.ആർ. അജിത്, പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചൂണ്ടിക്കാട്ടി കെ.പി.ഒ. എയുടെ ആവശ്യം ഇല്ലെന്ന് സമർത്ഥിക്കുന്നു. എന്നാൽ, ഡി.ജി.പി: രവഡാ ചന്ദ്രശേഖർ ഈ വിഷയത്തിൽ നേർക്കു നേർ നിൽക്കുകയാണ്. പുനഃപരിശോധനയെച്ചൊല്ലി പോലീസ് മേധാവിയും യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല . നിലവിലെ മൂന്ന് അസോസിയേഷനുകളുടെ ഘടന ഉടനടി പരിഷ്കരിച്ച്
കൊച്ചി : പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. പുരുഷൻമാരിൽനിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വനിതാ യാത്രക്കാർക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പിഎഫ്ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലൂടെയുമാണ് ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തും. ഇത് സർക്കാരിൽനിന്നു കെഎസ്ആർടിസിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം
പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിലെ സൂപ്രണ്ട് ഓഫ് പോലീസ് (Non-IPS) കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച്, വിജിലൻസ് (VACB), ബറ്റാലിയൻ വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ പുതിയ പോസ്റ്റിംഗുകളിൽ ഉടനടി ചുമതലയേൽക്കാനും, ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിലേക്ക് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന സ്ഥലംമാറ്റങ്ങൾ: ഷാജി കെ. എസ്: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി
Exclusive, Exclusive HD, Kerala, Kerala HD, Latest News, Latest News HD, Top News, Top News HD
EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ
നീരജ ജെ. തമ്പുരാട്ടി തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡി.വൈ.എസ്.പി, സി.ഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കുകയും രണ്ട് ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങുമെന്ന് പോലീസ് ആസ്ഥാനം അറിയിക്കുകയും ചെയ്തിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് മാത്രം പുറത്തുവന്നില്ല. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധവും നിരാശയും പുകയുകയാണ്. നടപടികള്‍ വൈകുന്നതിലെ സങ്കടവും പരിഹാസവും പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാട്ടുകളായി തരംഗമാവുകയാണ് ഇപ്പോള്‍. പ്രചരിക്കുന്ന പാട്ടിന്റെ വരികള്‍ പൂര്‍ണ്ണമായി താഴെ നല്‍കുന്നു: കരുണാമയനേ ഓര്‍ഡര്‍
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വരച്ച വരയില്‍ നിര്‍ത്തി ‘സൂപ്പര്‍ ഡിജിപി’യായി വാണ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒടുവില്‍ സര്‍ക്കാരിന്റെ കടുത്ത സസ്പെന്‍ഷന്‍ പ്രഹരം എത്തുമ്പോള്‍ എസ് ശ്രീജിത്തിന് ഡിജിപി പദം കിട്ടും. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരിമറി നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ










