കാശ് കൊടുക്കേണ്ട, പക്ഷെ ജീവന്റെ കാര്യത്തിൽ ഉറപ്പില്ല! ‘പ്രിയദർശിനി’യിലെ സൗജന്യ യാത്ര ഇപ്പോൾ ശ്വാസമടക്കിപ്പിടിച്ച്

കോഴിക്കോട്: യാത്രക്കാർക്ക് വലിയ ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ വനിതാ സൗജന്യ യാത്രാ സർവീസ് ജില്ലയിലെ സാധാരണക്കാർക്ക് ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമായി മാറുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം പരിധിവിട്ട് ഉയർന്നതോടെ ബസുകളുടെ ഓട്ടം പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണ്. കടുത്ത തിരക്ക് കാരണം പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും ബസിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയാണുള്ളത്. പേര് ‘സൗജന്യ യാത്ര’ എന്നാണെങ്കിലും ഒടുവിൽ ജീവൻ തന്നെ പണയം വെച്ചുള്ള ഒരു വലിയ സാഹസിക യാത്രയായി ഇത് മാറിക്കഴിഞ്ഞു. മോട്ടോർ

സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു  പേർ  പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് ​രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്

പ്രോട്ടീൻ കിട്ടാൻ നമ്മളിനി എന്ത് ചെയ്യും..?

തിരുവനന്തപുരം : സാധാരണക്കാരൻ്റെ പ്രഭാതഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ കോഴിമുട്ടയുടെ വില സംസ്ഥാനത്ത് സർവകാല റെക്കോർഡിലേക്ക്. പൊതുവിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ഒരു മാസം മുൻപ് വരെ 5.50 രൂപ മുതൽ 6 രൂപ വരെയായിരുന്ന മുട്ടവിലയാണ് ഒറ്റയടിക്ക് എട്ട് രൂപയിലേക്ക് കുതിച്ചുയർന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മുട്ട വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഈ വിലക്കയറ്റം കാരണമായിട്ടുണ്ട്. പലയിടങ്ങളിലും ഓംലെറ്റിനും ബുൾസൈക്കുംപത്ത് മുതൽ ഇരുപത്

ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തികരയിലെത്തിയത്.എന്നാൽ സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന

മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.

ഇനി കളി നടക്കില്ല, വടിയെടുത്ത് സർക്കാർ; പിഎസ്‌സി ഉദ്യോഗാർത്ഥികൾക്കായി ആ വലിയ പ്രഖ്യാപനം!

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശമുണ്ട്. താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയത് . അടുത്ത ഘട്ടമായി

സൗഭാഗ്യയുടെ ആ സ്വപ്നം തകർത്തത് ആര്? ‘പൂവ്’ ഉപേക്ഷിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ സ്വപ്ന ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിക്കുന്നു. ബിസിനസ് പങ്കാളിയില്‍ നിന്നുണ്ടായ ചതിയെത്തുടര്‍ന്നാണ് അങ്ങേയറ്റം വേദനയോടെ ഇത്തരമൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നതെന്ന് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഏറെ പ്രതീക്ഷകളോടെ ഈ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നത്. ​തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഏറെ വിശ്വസിച്ച ബിസിനസ്

പത്തനംതിട്ടയിലും ഷിഗെല്ല ; ഏഴിക്കോട് ഉന്നതിയിൽ 10 വയസ്സുകാരി ചികിത്സയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആശങ്ക പരത്തുന്നു. ഏഴിക്കോട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് പുതിയ പ്രതിസന്ധി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനമായ വെള്ളത്തിലൂടെയോ പഴകിയതും മലിനവുമായ ഭക്ഷണത്തിലൂടെയോ ആണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി

​ആദ്യം രഹസ്യ കരാർ, പിന്നെ അനുമതി തേടൽ! വിഴിഞ്ഞത്ത് അദാനി നടത്തിയത് വൻ ചതിയോ?

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമായി മാറുകയാണ്. 2015-ലെ യഥാർത്ഥ കരാർ പ്രകാരം, തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം തികയുമ്പോൾ 74 ശതമാനം ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറാൻ അദാനി പോർട്സിന് നിയമപരമായി അവകാശമുണ്ടെങ്കിലും അതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്. ​എന്നാൽ ഈ ചട്ടങ്ങൾ മറികടന്നുകൊണ്ട്, തുറമുഖ നടത്തിപ്പിനായി എം.എസ്.സി.യുടെ

താരസംഘടനയിൽ പുകച്ചിൽ തുടരുന്നു; ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചു; ഒടുങ്ങാത്ത ‘അമ്മ’ വിവാദം

കൊച്ചി:മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ പദവികൾ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ കടുത്ത രീതിയിൽ അപഹാസ്യമായതിന് കാരണം താനടക്കമുള്ള ഭരണസമിതിയുടെ പരാജയമാണെന്ന് വ്യക്തമാക്കിയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണ് സംഘടനയെ ഇത്ര വലിയ പ്രതിസന്ധിയിൽ എത്തിച്ചതെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ‘അമ്മ’ ഇപ്പോൾ തികച്ചും കുത്തഴിഞ്ഞ ഒരു സംവിധാനമായി മാറിയെന്നും, ഈ സാഹചര്യത്തിൽ