പാലക്കാട്:കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം തിരിച്ചറിഞ്ഞു. മൃതദേഹത്തിൻറെ ബന്ധുക്കളെ അന്വേഷിക്കുകയാണ് പോലീസ്. മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാൻ (47) ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡി.എൻ.എ. പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിയത്. 2021 ഫെബ്രുവരിയിലാണ് പാലക്കാട്-തച്ചമ്പാറ റോഡരികിൽ കത്തിക്കരിഞ്ഞനിലയിൽ തിരിച്ചറിയാനാവാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പോലീസ് രണ്ടുവർഷത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനെതുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിദഗ്ധപരിശോധനയ്ക്കായി മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുകയും ഇതത്രത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി കാണാതായ
കോഴിക്കോട് : ഓട്ടോറിക്ഷയിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ കവർച്ചാ സംഘത്തെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. റഹ്മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരാണ് പോലീസിന്റെ വലയിലായത്. കുന്ദമംഗലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പുതിയ ബസ്സ്റ്റാന്റ് ബിൽഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിയെ പ്രതികൾ നിർബന്ധിച്ച് തങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടയിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും
മലപ്പുറം : അത്തിപ്പറ്റ, പുന്നാംചോല മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ മോഷണപരമ്പരയിലെ നാലംഗസംഘത്തെ വളാഞ്ചേരി പോലീസും, ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമും ചേർന്ന് പിടികൂടി. വീടുകളിൽ കയറി വിലപിടിപ്പുള്ള വലിയ ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷണം നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന രീതി. അത്തിപ്പറ്റ സ്വദേശിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലി എന്നയാളാണ് ഈ സംഘത്തിൽ മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ മോഷ്ടിച്ചുകൊണ്ടുവരുന്ന സാധനങ്ങൾ വളാഞ്ചേരി, കുളത്തൂർ ഭാഗങ്ങളിലെത്തിച്ച്
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. ദിവ്യ എസ്. അയ്യരെ മാറ്റിയ സർക്കാർ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുൻ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ വ്യക്തമാക്കി. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ പുനർനിയമിക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്ന് ശൈലജ പ്രതികരിച്ചു. സർക്കാർ മാറുമ്പോൾ തന്ത്രപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സാധാരണ ഭരണനടപടിയാണെന്നും, ഇതിൽ രാഷ്ട്രീയ ദുരൂഹതകൾ തിരയേണ്ടതില്ലെന്നും അവർ
തിരുവനതപുരം : വർക്കല വെട്ടൂർ റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ നാസിയയെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിരയിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ എത്തിച്ചു. പിന്നീട് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 10-നായിരുന്നു കൊല്ലം പരവൂർ
കൊല്ലം: നഴ്സിംഗ് വിദ്യാർത്ഥികളുടെ സർഗ്ഗപ്രതിഭ മാറ്റുരച്ച മൂന്ന് ദിവസം നീണ്ടുനിന്ന സൗത്ത് സോൺ കലാമാമാങ്കം “ധ്വനിക 2K26” ന് ആവേശകരമായ കൊടിയിറക്കം. ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ വച്ചാണ് കലോത്സവം അരങ്ങേറിയത്. സൗത്ത് സോണിലെ 32-ലധികം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭാധനരായ വിദ്യാർത്ഥികളാണ് ഈ കലാമേളയിൽ പങ്കെടുത്തത്. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (SNA) സൗത്ത് സോൺ ടീമിന്റെ മികച്ച ആസൂത്രണ മികവിൽ, സമയബന്ധിതമായാണ് വിദ്യാഭ്യാസ-കലാ-സാഹിത്യ മത്സരങ്ങൾ
ഉപ്പുതറ: സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന – ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്ന് വേറിട്ട സമരമുറ സ്വീകരിച്ചത്. കോട്ടയത്തുനിന്നും വാഗമൺ വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ ബസ് സമയം തെറ്റിച്ച് ഓടിയതാണ് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് തങ്ങളുടെ
രാമനാട്ടുകര: കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി, കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് എന്നീ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ തുറക്കാൻ പോകുന്നത്. റെയിൽവേ മന്ത്രാലയം അനുവദിച്ച 435 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിയിലാണ് ഈ സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഫറോക്ക് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ 95 ശതമാനം നിർമ്മാണ
കാസർകോട്: ഗതാഗതമന്ത്രി സി.പി. ജോൺ കാസർകോട് സന്ദർശന വേളയിൽ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തെച്ചൊല്ലി വിവാദം ഉയരുന്നു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള കാറിനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. പുക പരിശോധന ഇല്ലാത്തതിന് പുറമെ ഈ വാഹനത്തിന്മേൽ മോട്ടോർ വാഹന വകുപ്പിന്റെ ഏഴോളം ഇ-ചലാൻ പിഴകളും കുടിശ്ശികയായി കിടപ്പുണ്ട്. വാഹനത്തിന്റെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ അവസാനിച്ചിരുന്നു. കൂടാതെ ഈ കാറിന്റെ ഇൻഷുറൻസ് കാലാവധി
കാഞ്ഞങ്ങാട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതിയെയാണ് സ്ത്രീകൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ കൈകാണിച്ചിട്ടും സ്റ്റോപ്പിൽ നിർത്താതെ ബസ് കടന്നുപോയതിനെതിരെ അധ്യാപിക നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യയാണ് ബസ് നിർത്താതിരുന്നതിനെതുടർന്ന് പരാതി നൽകിയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി










