തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 ഞായറാഴ്ച മുതല്‍ 24 വെള്ളിയാഴ്ച വരെ (1201 കര്‍ക്കിടകം 3 മുതല്‍ 8 വരെ) നടക്കും. ക്ഷേത്രതന്ത്ര പ്രാമുഖ്യത്തോടെ ക്ഷേത്രതന്ത്ര അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള ബ്രഹ്‌മശ്രീ നാരായണരു രാമരുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 24 വെള്ളിയാഴ്ച തുലാം രാശിയില്‍ ഉച്ചയ്ക്ക് 12.30 നും 12.52 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ചാര്‍ത്തല്‍ ചടങ്ങ് നടക്കും.
കൊച്ചി: പ്രമുഖ ടെക് സ്ഥാപനമായ ടാൽറോപ്പിൽ നിന്ന് മുന്നറിയിപ്പില്ലാതെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കൂട്ട പിരിച്ചുവിടൽ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കമ്പനിക്കുണ്ടായിരുന്ന വിവിധ ശാഖകളിലായി ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരാണ് ഒരു മുൻകൂട്ടി അറിയിപ്പുമില്ലാതെ ഒറ്റയടിക്കാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ടാൽറോപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം ഉപകമ്പനികളിൽ നിന്നാണ് ഘട്ടംഘട്ടമായാണ് ഈ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കിയത്. കൃത്രിമബുദ്ധിയുടെ അതിവേഗ വളർച്ചയും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും കാരണം കമ്പനിയുടെ നിലവിലെ
പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അക്രമം നടത്തുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയത്. സ്റ്റാഫ് നിയമനങ്ങൾ ഇത്തരത്തിലാണ് നടത്തുന്നതെങ്കിൽ മന്ത്രിമാരെ
ന്യൂഡൽഹി: മലയാളി വീണ്ടും ബഹിരാകാശത്തോളം ഉയരുകയാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള യാത്രികരുടെ പട്ടികയിൽ മലയാളി വംശജനായ അനിൽ മേനോൻ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് . പാലക്കാട് വേരുകളുള്ള അനിൽ മേനോൻ ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള നാസയുടെ ദൗത്യങ്ങളിൽ പങ്കാളിയായേക്കും. പാലക്കാട് നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിനിയായ കാതലീന്റെയും മകനാണ് അനിൽ മേനോൻ. യു.എസ്. എയർഫോഴ്സിൽ ലെഫ്റ്റനന്റ് കേണലായ അദ്ദേഹം മികച്ച ഒരു ഫ്ലൈറ്റ് സർജൻ കൂടിയാണ്. 2021-ലാണ്
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനവ്. സാധാരണക്കാരായ സ്ത്രീകളുടെ യാത്രാ ചെലവുകളിൽ വലിയ ആശ്വാസമേകുന്നതാണ് പുതിയ പദ്ധതിയെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പദ്ധതി വൻ വിജയമാകുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യതയും ബസുകളിലെ അമിത തിരക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജൂൺ 16-ലെ കണക്കുകൾ പ്രകാരം 11.8 ലക്ഷം സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ജൂലൈ
തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്. നിലവിൽ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവര്യ ബസന്തിന്റെ (22) കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശത്തുവെച്ച് നടന്ന കൊലപാതകമായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണ പരിമിതികൾ കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സാവരിയയുടെ ഹരിപ്പാട്ടുള്ള വീട് സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിലാണ് സാവരിയ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ലാപ്ടോപ്പുകൊണ്ട് തലയ്ക്ക് പിന്നിൽ ശക്തമായി അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടംബങ്ങളുടെ ആരോപണം. സാവരിയയുടെ ശരീരത്തിൽ കാൽപാദം
ആലപ്പുഴ: മലയാളികളുടെ പ്രിയ മത്സ്യമായ മത്തിക്ക് വില ഉയരുന്നു. ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക് 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയരാനുള്ള കാരണമായി കാണുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം. ഇതോടുകൂടി മുട്ടവിലയും വർധിച്ചു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി
പത്തനംതിട്ട: ഉപേക്ഷിക്കപ്പെട്ടു എന്ന് കരുതിയ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ നടത്തി. വിമാനത്താവളത്തിനായി ആയിരം ഏക്കർ കണ്ടെത്താനാണ് സർവേ നടത്തിയതെന്ന് പദ്ധതി മുന്നോട്ടുവെച്ച മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി. ഡൽഹിയിൽ നിന്നുള്ള കമ്പനിയാണ് സർവേ പൂർത്തിയാക്കിയത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ഒരാഴ്ച മുൻപായിരുന്നു ഈ സർവേ നടപടികൾ. ആറന്മുള ക്ഷേത്രത്തെയോ കൊടിമരത്തെയോ പദ്ധതി ബാധിക്കില്ലെന്നും, പ്രദേശവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന വാദം തെറ്റാണെന്ന് തെളിയിക്കാനുമാണ് സർവേ നടത്തിയതെന്നും
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സർവകലാശാലകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്വകാര്യ സർവകലാശാലകൾ വളരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) പുറത്തുവിട്ട റിപ്പോർട്ടിലാണിത് പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550-ലധികം പുതിയ സർവകലാശാലകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. 14 കാലയളവിൽ ഇന്ത്യയിൽ 219 സ്വകാര്യ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 546 ആയി ഉയർന്നു. അതേസമയം, ഇതേ കാലയളവിൽ സർക്കാർ










