പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ 116 പേർ കൂടി അറസ്റ്റിലായി. പുതിയതായി 110 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത മയക്കുമരുന്നും: പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: 27 എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം: 68 കേസുകൾ, കോട്പ
മണ്ണാർക്കാട് നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. ചെറിയ അക്ഷരത്തെറ്റ് വന്നപ്പോൾ “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ ശാസിക്കുകയും, കുട്ടിയെ ചെവിയിൽ നുള്ളുകയും ചെയ്തതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തു. “ഞാൻ ഒരു കുട്ടിയേയും ശിക്ഷിച്ചിട്ടില്ല” എന്ന ജലീലിന്റെ വിശദീകരണം
തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം
കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍
Exclusive, Exclusive HD, Kerala, Latest News
EXCLUSIVE കിഫ്ബിയിലെ ‘എബ്രഹാം യുഗ’ത്തിലെ കള്ളക്കളികള്‍ എല്ലാം വിജിലന്‍സ് കേസാകും; കെ.എം. എബ്രഹാമിന്റെ സാമ്പത്തിക കള്ളക്കളികള്‍ പൊളിക്കാന്‍ ഐ.എ.എസിലെ ‘സൂപ്പര്‍ വുമണ്‍’ സുധാപിള്ളയെത്തി; വി.ഡി .സതീശന്‍ രണ്ടും കല്‍പ്പിച്ച്….. ആരാണ് സുധാപിള്ള? പിണറായിയുടെ വിശ്വസ്തനെ കാത്തിരിക്കുന്നത് എന്ത് ?
എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അശാസ്ത്രീയ സാമ്പത്തിക ഇടപാടുകളെയും നിഗൂഢ നിയമനങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണത്തിനും പുനഃസംഘടനയ്ക്കുമായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ കേന്ദ്ര ലേബര്‍ സെക്രട്ടറിയും 1972 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയുമായ സുധാപിള്ളയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. കിഫ്ബിയുടെ പ്രതാപകാലത്ത് ഉപദേശക തലപ്പത്തിരുന്ന് കെ.എം. എബ്രഹാം നടപ്പിലാക്കിയ സാമ്പത്തിക തന്ത്രങ്ങളും ചോര്‍ച്ചകളും സമിതിയുടെ കൃത്യമായ നിരീക്ഷണത്തിലേക്ക് വരികയാണ്.
വയനാട് : ഒന്നല്ല ഇരട്ട അന്വേഷണം എന്നിട്ടും ഇരുട്ടില്‍ തന്നെ. വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം . സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഒക്ടോബർ രണ്ടിന് തലസ്ഥാനത്ത് തിരിതെളിയും. ഒക്ടോബർ ഏഴ് വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സുകളിലായാണ് മേള അരങ്ങേറുക. മേളയുടെ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേളയാണിത്. നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും
ചടയമംഗലം (കൊല്ലം): സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഡ്രൈവർ വാതിൽ തുറന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടം നടന്നത്. എഎംഎസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വീണ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ഡ്രൈവർ വാതിൽ തുറന്നതായും, ഇറങ്ങാൻ തയാറെടുത്ത് വാതിലിനരികെ നിന്ന വിദ്യാർത്ഥിനി അതുവഴി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നും പ്രത്യക്ഷസാക്ഷികൾ പറയുന്നു. ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് വാതിൽ തുറന്നതെന്നതിനാൽ, തെറിച്ചുവീണ വിദ്യാർത്ഥിനിക്ക്
കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.) നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയോ ദൗർബല്യമോ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷാ നടപടി മരവിപ്പിക്കാൻ മാത്രം അസാധാരണമോ മതിയായതോ ആയ കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരനെന്ന്










