വിയ്യൂർ സെൻട്രൽ ജയിലിൽ നാളെ അസാധാരണ സത്യപ്രതിജ്ഞ ; സമയം വരെ കുറിച്ചു നൽകി കോടതി ; കേരളത്തിൽ ഇത് ആദ്യത്തെ സംഭവം!

തൃശൂര്‍:  കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചുതന്നെ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബദൽ പരിഹാരവുമായി കോടതി മുന്നോട്ടുവന്നത്.  ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽനിന്ന് പുറത്തിറങ്ങി കോർപറേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുഗതൻ ഹൈക്കോടതിയെ

മന്ത്രിയുടേത് വെറും ഉറപ്പോ, അതോ വിദ്യാർത്ഥികളോടുള്ള വെറുപ്പോ? ചാർജ് കൂട്ടിയ ബസുകളെ പൂട്ടാൻ എസ്എഫ്ഐ

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യം (കൺസഷൻ) ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിനു മുന്നിൽ എസ്.എഫ്.ഐയുടെ ശക്തമായ സമരം. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിച്ചേർന്നത് . വിദ്യാർത്ഥികളുടെ

പൊന്മുടി വളവ് കയറാൻ പ്രയാസപ്പെട്ട് കെഎസ്ആർടിസി; സൗജന്യ യാത്ര ബസിൽ സ്ത്രീകളുടെ തിരക്ക് ; ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി രക്ഷപെട്ടത് തലനാരിഴയ്ക്ക്!

തിരുവനന്തപുരം: പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ആറാം വളവിൽ വച്ച് അപകടത്തിൽപ്പെട്ടു. വളവിറങ്ങുന്നതിനിടെ പെട്ടെന്ന് ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.  നിയന്ത്രണം വിട്ട വാഹനം ഡ്രൈവർ അതിസാഹസികമായി റോഡരികിലെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യമാണ് വൻ ദുരന്തത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. 35 സീറ്റുകൾ മാത്രമുള്ള ബസിൽ അതിലും ഇരട്ടിയോളം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രദേശവാസികൾ

‘തൂക്കിലേറ്റും വരെ സമാധാനം കിട്ടില്ല’; ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ സുധാകരന്റെ പെൺമക്കളുടെ വാക്കുകൾ ; കണ്ണീർ തോരാത്ത, ട്രോമ നിറഞ്ഞ വക്കുകൾ!

പാലക്കാട്: ഇന്ന് കേരളം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിധി പറയും മുന്നേ കേസിൽ ചെന്താമര കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി കണ്ടത്തിയ തീരുമാനമാണ് കോടതി അറിയിച്ചത്.  കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ, കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കളായ അഖിലയുടെയും അതുല്യയുടെയും വികാരനിർഭരമായ പ്രതികരണം വീണ്ടും ചർച്ചയാകുന്നു. കണ്ണീരോടെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച മക്കൾ, ചെന്താമരയെ തൂക്കിക്കൊല്ലുംവരെ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നാണ് ആവർത്തിച്ചു പറഞ്ഞത്. പ്രതിയെ വെറുതെ ജയിലിലടച്ച് സംരക്ഷിക്കുന്നതിനു പകരം പരമാവധി ശിക്ഷ

മണലാരണ്യത്തിൽ നിന്ന് ദാരുണാന്ത്യത്തിലേയ്ക്ക്.. കുന്നംകുളത്തെ ആ കുടുംബത്തെ തകർത്തത് എന്ത്?

കുന്നംകുളം: ​പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ഒരു പുതിയ തുടക്കത്തിനാണെന്ന് കരുതിയ നാടിനെ നടുക്കിക്കൊണ്ടാണ് തൃശ്ശൂർ കുന്നംകുളത്ത് നിന്ന് ആ ദാരുണ വാർത്തയെത്തിയത്.പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക

നെഹ്‌റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്‌

ആലപ്പുഴ: ആലപ്പുഴയുടെ വിശ്വപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് (NTBR) സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം ധനസഹായം രണ്ട് കോടി രൂപയായി വർധിപ്പിക്കുമെന്ന് ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ്. കെ. സി. വേണുഗോപാൽ എം.പി ഉന്നയിച്ച ആവശ്യപ്രകാരമാണ് നടപടി. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാൻഡിന്റെ കാര്യത്തിൽ ബജറ്റ് നിർദേശങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ഉടൻ അനുകൂലമായ തീരുമാനമെടുക്കുമെന്നും വള്ളംകളി

നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിൽ, ഫോണുകൾ സ്വിച്ച് ഓഫ്; വാണിയംകുളത്തെ ആ മൂന്നംഗ കുടുംബം എവിടെ? ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ!

പാലക്കാട്: വാണിയംകുളത്ത് നിന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂർണ്ണമായും പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ കുടുങ്ങിയോ? രാജൻ ജോസഫ് അറസ്റ്റിൽ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നുള്ള കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ

നാല് ദിവസമായി മൂന്നംഗ കുടുംബത്തെ കാണാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.  വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളെ അറിയിച്ചത്.  എന്നാൽ, ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

66 കിലോ കഞ്ചാവുമായി ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി

കോട്ടയം: പുണെ എക്സ്പ്രസിൽ പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശികളായ എസ്.കെ.ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരാണ് പിടിയിലായത്. കന്യാകുമാരിക്കു പോകുന്ന പുണെ എക്സ്പ്രസിന്റെ ശുചിമുറിയിലും കംപാർട്മെന്റിലുമായി 3 ചാക്കിലായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഏകദോശം 19.8 ലക്ഷം രൂപയാണ് ഇതിൻറെ വില. രാവിലെ 5.10ന് എത്തേണ്ട പുണെ എക്സ്പ്രസ് ഇന്നലെ അരമണിക്കൂറോളം നേരത്തേയാണ് എത്തിയത്. റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിക്കു സമീപത്തായി