മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ:അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു, കഡാവർ നായകളും

വയനാട്:മേപ്പാടി കള്ളാടിയിൽ ചൊവ്വാഴ്ച 11 മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ രാത്രിയും തുടർന്നിരുന്നു. അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്. മണ്ണൊലിപ്പിനെ തുടർന്ന് നിലച്ച വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചതിനാൽ രാത്രിവൈകിയുള്ള രക്ഷാപ്രവർത്തനത്തിന് സഹായകരമായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനൊപ്പമുള്ള വലിയ പാറക്കല്ലുകൾ തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നുള്ള അഗ്‌നിരക്ഷാസംഘങ്ങളും തിരച്ചിലിൽ പങ്കാളികളാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും കുത്തിയൊലിച്ചെത്തുന്ന വെള്ളവും തിരച്ചിലിന് തടസ്സമാണ്, എന്നിരുന്നാലും ഇവ വകവയ്ക്കാതെ മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്. തൊള്ളായിരംകണ്ടിയിലെ റിസോർട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുങ്ങിയവർ

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ എ.സി.ബി പൊക്കി; 16 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി

ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചതായാണ് എ.സി.ബിയുടെ കണ്ടെത്തൽ. ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ജൂലൈ രണ്ടിന് ഭീം. റെഡ്ഢിയുടെ ഔദ്യോഗിക വസതിയിലും ബന്ധുക്കൾ, സുഹൃത്തുക്കൾ, ബെനാമികൾ എന്നിവരുടെ

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എം ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണമോ?

തിരുവനന്തപുരം: വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് യുഡിഎഫ് ഭരണത്തിലും സംരക്ഷണം ലഭിക്കുന്നതായി സൂചനകൾ . കേസന്വേഷണത്തിൽ എ.ഡി.ജി.പിയുടെ നിർദേശാനുസരണം വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. എസ്.ഐ.ടി റിപ്പോർട്ടിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. റിപ്പോ‌ർട്ട് പുറത്തുവന്ന് രണ്ടാഴ്‌ച കഴിഞ്ഞിട്ടും ‌ഡിജിപി നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നതുവരെ റിപ്പോർട്ട് പൂഴ്‌ത്താനാണ് നിർദേശമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എസ്.ഐ.ടി തലവനായ എസ്.പി ഷൗക്കത്തലിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്തിമ

ഇനി കള്ളത്തരം നടക്കില്ല ; റേഷൻകടകളിൽ ഇ – ത്രാസ്

തിരുവനന്തപുരം : പണ്ടത്തെ പോലെ ഇനി റേഷൻ കടകളിൽ കള്ളത്തൂക്കം വിലപോവില്ല. കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു.  ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം.  റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു.ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പിലായില്ല.    ചില റേഷൻകടക്കാർ

റിട്ടയേർഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി:കാരാടിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. കൽപ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്നയതിൽ വ്യക്തതയില്ല.  മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്ഐ ആണ്. വിവരം അറിഞ്ഞ

റോഡിലേക്കിറങ്ങി കാട്ടാനക്കൂട്ടം! വിനോദസഞ്ചാരികൾ ഇറങ്ങിയോടി

മറയൂർ :ആലാംപെട്ടി ഇക്കോഷോപ്പിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി, സഞ്ചാരികളെ വിരട്ടിയോടിച്ചു. ഞായറാഴ്ച രാവിലെയാണ് മറയൂർ-ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു. വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ കണ്ട് സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കുടുങ്ങി കിടന്നു. നാട്ടുകാർ കാട്ടാനക്കൂട്ടത്തെ വിരട്ടി കാട്ടിലേക്കുവിട്ടു. ഇതിനുശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്. സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻമാരുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും കാട്ടാനക്കൂട്ടം എത്തുന്നത് ആദ്യമായിട്ടാണ്.

ശിശുക്ഷേമ സമിതിയുടെ കണ്മണി ;കിയാൻ സുരക്ഷിതൻ

കൊച്ചി :കൊച്ചിയിൽ തട്ടുകടക്ക് സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പത്ത് ദിവസം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കിയാൻ  എന്ന് പേരും നൽകി. കുണ്ടന്നൂരിലെ തട്ടുകടയക്ക് സമീപമാണ്  കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയുടെ  സുഹൃത്താണ് സംഭവം പോലീസിൽ വിളിച്ചറിയിച്ചത്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെ

കൊയിലാണ്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​’ദേവനന്ദ’, ‘സീയാമോൾ’ എന്നീ സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സീയാമോൾ എന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായത്. അമിതവേഗതയും ദിശ മാറിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു

തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും

വൈഭവിന് ജീവിക്കണം, നമുക്കൊരുമിച്ച് കൈകോർക്കാം; മജ്ജ മാറ്റി വെയ്ക്കാൻ സഹായിക്കാം

തിരുവനന്തപുരം: ആശുപത്രിയിലെ ഐ.സി.യു കിടക്കയിലെ തണുപ്പിൽ, വേദനകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് ഏഴ് വയസ്സുകാരൻ വൈഭവ്. ഒന്നുച്ചത്തിൽ കരയാൻ പോലുമാകാതെ, ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന പോരാട്ടത്തിലാണ് ഈ രണ്ടാം ക്ലാസുകാരൻ. രക്താർബുദം  കവർന്നെടുത്ത അവന്റെ കുഞ്ഞു ശരീരത്തിന് ഇപ്പോൾ താങ്ങാവുന്നതിലും അപ്പുറമാണ് കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കാഠിന്യം. അവനെ സാധാരണ ജീവിതത്തിലേക്ക് മഴുച്ചുകൊണ്ടുവരാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് സ്വപ്നം കാണാൻ പോലുമാകാത്ത തുകയാണ് ഇതിനായി ഡോക്ടർമാർ വിധിച്ചിരിക്കുന്നത്; 75 ലക്ഷം