തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായ ഇടപെടൽ നടത്തിയിരിക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ
കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് തുറന്നുപറയുകയായിരുന്നു അവർ. കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്
തിരുവനന്തപുരം: അഞ്ചുപേർക്ക് പുതുജീവൻ പകർന്നുനൽകി ഏഴുവയസ്സുകാരൻ യാഷ് വാൻ വിടപറഞ്ഞു. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന് ബന്ധുക്കൾ സനദ്ധത പ്രകടിപ്പിച്ചതോടെയാണ് അഞ്ച് പേർക്ക് ഇത് വഴി പുതിയ ജീവിതം ലഭിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ സൈക്കിളോടിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ‘കെ.എൽ-15’ പദ്ധതി തുടക്കത്തിലേ പ്രതിസന്ധിയിൽ. വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കുറച്ച്, ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിലവിൽ ഒട്ടുമിക്ക ദീർഘദൂര സർവീസുകളിലും കുപ്പിവെള്ള വിതരണം നിലച്ച മട്ടാണ്. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KIIDC) ‘ഹില്ലി അക്വ’യുമായി സഹകരിച്ചാണ്
പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ നടപ്പാക്കും . തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. യുടെ തീരുമാനം . അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ വി.എസ്.എസ്,
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടും എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യപിച്ചു. കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത് മഴ സാദ്ധ്യതകൂട്ടുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര
കോട്ടയം: കാൽനടയാത്രക്കാർക്ക് പിന്നാലെ ജില്ലയിൽ തെരുവ് നായ്ക്കളുടെ അക്രമം സ്വകാര്യ ബസുകൾക്ക് നേരെയും വ്യാപിപ്പിക്കുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളും കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും തുടർച്ചയായ ഉത്തരവുകൾ നിലനിൽക്കെയാണ് കോട്ടയത്ത് വീണ്ടും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമത്തിന്
കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്. ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട്
കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു . ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ്








