ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രിയിൽ നിൽക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സർക്കാർ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) സെന്ററിലാണ് സംഭവം. ദമ്മപേട്ടിൽ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതൽ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാൻ പറ്റാതായതോടെ യുവതി കിടക്കയിൽ നിന്നും എഴുന്നേറ്റു. കിടക്കയ്ക്കരികിൽ നിൽക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.പ്രസവത്തെ തുടർന്ന്
Latest News, Latest News HD, Special Story
9-ാംക്ലാസില്‍ വെച്ച് ഗെയിമിനുള്ള പണത്തിനുവേണ്ടി മോഷണം; അതോടെ വീട്ടുകാര്‍ തെറ്റി; സുഹൃത്തിന്റെ മരണവും തകര്‍ത്തു; അഞ്ചുവര്‍ഷമായി അടച്ചിട്ട ഒറ്റമുറിയില്‍; അതിനുശേഷം കുട്ടികളുടെ വീരനായകന്‍; ഇപ്പോള്‍ ഡ്രഗ് റേപ്പ് കേസിലടക്കം പൊലീസ് തിരയുന്ന പ്രതി; നെഗറ്റിവിറ്റി സ്റ്റാര്‍ ‘തൊപ്പി’യുടെ അസാധാരണ ജീവിതകഥ!
എം. റിജു ‘ഞാന്‍ തിന്നത് ചക്കക്കുരു, ഞാനിട്ടത് ചക്ക ……..’ ഇട്ടാല്‍പൊട്ടും പിടിച്ചാല്‍ കിട്ടില്ല,….., ………, …….’ ഏതാണ്ട് നാലുവര്‍ഷംമുമ്പ് ഈ രീതിയിലുള്ള ഒരു തെറിപ്പാട്ടുപാടി, മലപ്പുറം വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്, തൊപ്പി എന്ന പേരിലുള്ള ഒരു സ്ട്രീമറെക്കുറിച്ച് ഈ ലേഖകനൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അന്ന് തൊപ്പിയെ കാണാനും അശഌല പാട്ടുകേള്‍ക്കാനും ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. കുട്ടിപ്പട്ടാളത്തിന്റെ ബഹളം കാരണം, വളാഞ്ചേരി ബ്ലോക്കായി. ഗതാഗത തടസത്തിന്റെ പേരില്‍ പൊലീസ് തൊപ്പിയെന്ന കണ്ണുര്‍ സ്വദേശി മുഹമ്മദ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ്
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിനുള്ളിൽ അഞ്ച് വയസുകാരന് നേരെ സഹപാഠിയുടെ മർദനം .ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച്
പശ്ചിമ ബംഗാൾ : പശ്ചിമ ബംഗാളിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു.നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുർഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ സ്കൂൾ വാനിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. റെയിൽവേ ക്രോസ് തുറന്നുകിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാൻ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിൻ ശക്തമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുർഷിദാബാദ് മെഡിക്കൽ
ബെംഗളൂരു : ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗത്തെ കുറിച്ച് വിശദീകരണവുമായി ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. ഗഗൻയാൻ ഉൾപ്പെടെ നിർണായക ദൗത്യങ്ങളിൽ പ്രവർത്തിച്ചിരുന്ന 100 മുതൽ 120 വരെ ശാസ്ത്രജ്ഞർ അടുത്തിടെ സ്ഥാപനം വിട്ടു. ഇതിനു പിന്നാലെ ബഹിരാകാശ വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതൊരു സ്ഥാപനത്തിലും ഇത് സംഭവിക്കുമെന്ന് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ പറഞ്ഞു. നിർണായക ദൗത്യങ്ങൾ മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചുമതലകൾ ആവശ്യാനുസരണം പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ
തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും. മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ
കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.2016-ല്‍ നാല്‍പ്പതുവയസ്സുകാരന്‍ ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല. തുടർന്ന്, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ









