ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രിയിൽ നിൽക്കുന്നടിനിടെ പ്രസവിച്ച് യുവതി. നിലത്തുവീണ നവജാത ശിശുവിന്റെ തലയ്ക്ക് പരിക്കേറ്റു. ഭദ്രാദി കൊത്തഗൂഡം ജില്ലയിലെ സർക്കാർ മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) സെന്ററിലാണ് സംഭവം. ദമ്മപേട്ടിൽ നിന്നുള്ള ഭവാനി എന്ന യുവതിയ്ക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവ ദിവസം രാവിലെ മുതൽ യുവതിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. വയറുവേദന സഹിക്കാൻ പറ്റാതായതോടെ യുവതി കിടക്കയിൽ നിന്നും എഴുന്നേറ്റു.
കിടക്കയ്ക്കരികിൽ നിൽക്കുന്നതിനിടെ യുവതി പ്രസവിയ്ക്കുകയായിരുന്നു.പ്രസവത്തെ തുടർന്ന് തറയിൽ വീണ നവജാതശിശുവിന്റെ തലയ്ക്ക് പരിക്കേറ്റതായും യുവതിയ്ക്ക് കനത്ത രക്തസ്രാവമുണ്ടായതായുമാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി മറ്റു രോഗികളും ബന്ധുക്കളും രംഗത്തെത്തി. ഗർഭിണികളെ പരിചരിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ചപ്പറ്റിയതായി ഇവർ ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ തള്ളി. പ്രസവ വേദനയുടെ വിവരം യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൃത്യസമയത്ത് വിവരം ലഭിച്ചിരുന്നെങ്കിൽ യുവതിയെപെട്ടെന്ന് ലേബർ റൂമിലേയ്ക്ക് മാറ്റുമായിരുന്നുവെന്നും വ്യക്തമാക്കി. അമ്മയ്ക്കും നവജാതശിശുവിനും ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ധര്‍മേന്ദ്ര പ്രധാന് ഉടൻ രാജിവെക്കുക, ജെന്‍-സികളെയോർത്ത് ഞാൻ അഭിമാനിക്കുന്നു; മക്കളെ നിങ്ങളെപ്പോലെ വളര്‍ത്തണം: ജ്യോതിക


“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!







