ആപ്പിളിൻ്റെ ഏറ്റവും വലിയ എഐ അപ്ഗ്രേഡ് ഇപ്പോൾ ഉപയോക്താക്കൾക്ക് പരീക്ഷിക്കാം. കഴിഞ്ഞ മാസം WWDC 2026-ൽ പ്രഖ്യാപിച്ച iOS 27-ൻ്റെ പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി. സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഇത് ഔദ്യോഗികമായി എത്തും. ‘സിരി എഐ’ ആണ് താരം ChatGPT-യോടും Gemini-യോടും മത്സരിക്കാൻ സിരിയെ ആപ്പിൾ പൂർണമായി പുനർനിർമിച്ചു. ഗൂഗിളിൻ്റെ Gemini മോഡലുകൾ അടിസ്ഥാനമാക്കിയ പുതിയ സിരി, ‘സിരി എഐ’ എന്ന പേരിൽ പ്രത്യേക ആപ്പായി തന്നെ ലഭ്യമാണ്. മെയിൽ, മെസ്സേജ്, നോട്ട്സ്,
അടൂർ: പത്തനംതിട്ട അടൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഹനയുടെ (31) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് സർജൻ നടത്തിയ പരിശോധനയിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് ഉറപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങി. സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഏഴംകുളം സ്വദേശി അരുൺ ശ്രീക്കുട്ടനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി താൽക്കാലിക ഡ്രൈവറായ അരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരണത്തിന് മുൻപ് ഷെഹനയുമായി
തൃശൂർ : കൊടുങ്ങല്ലൂരിൽ കോതപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത് . സ്കൂളിനോട് ചേർന്നുള്ള പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊടുപുഴ: ഭക്ഷണം പുറത്തുനിന്ന് വാങ്ങുന്നതിനു മാത്രമല്ല, വീട്ടിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മലയാളികൾ ഇപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. പാചകവാതക വില, മീൻ-ഇറച്ചി-പച്ചക്കറി വിലക്കയറ്റം എന്നിവ ഒരുമിച്ചു വന്നതോടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കീഴ്മേൽ മറിയുകയാണ്. നിലവിൽ, ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനമാണ് മത്സ്യവിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലഭ്യത കുറഞ്ഞതോടെ മത്തിക്ക് കിലോഗ്രാമിന് 200–220 രൂപയും അയലയ്ക്ക് 260–320 രൂപയുമായി. ഓലക്കുടിക്ക് 560 രൂപ വരെയും കേരയ്ക്ക് (തുണ്ടം) 520–560
ന്യൂഡൽഹി: പരീക്ഷാ മൂല്യനിർണയത്തിലെ സുതാര്യതയും കൃത്യതയും സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കുന്നു സുപ്രീംകോടതി നിരീക്ഷണം. സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. വിദ്യാർത്ഥികളുടെ നിരാശകൾ കാണണം. കുട്ടികൾക്ക് പ്രതികൂലമായ നിലപാട് സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. ഒഎസ്എമിലെ പോരായ്മകൾ പരിഹരിക്കാൻ ഇതുവരെ സ്വീകരിച്ച് നടപടികൾ സിബിഎസ്ഇ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ










