മണ്ണാർക്കാട് നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. ചെറിയ അക്ഷരത്തെറ്റ് വന്നപ്പോൾ “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ ശാസിക്കുകയും, കുട്ടിയെ ചെവിയിൽ നുള്ളുകയും ചെയ്തതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തു. “ഞാൻ ഒരു കുട്ടിയേയും ശിക്ഷിച്ചിട്ടില്ല” എന്ന ജലീലിന്റെ വിശദീകരണം
കൊച്ചി: ലഹരിമാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച കൊച്ചിയിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥനെ വ്യക്തിഹത്യയിലൂടെ തളയ്ക്കാൻ നീക്കം. കോഴ ആരോപണവും ലൈംഗിക അപവാദവും ആയുധമാക്കി ലഹരി മാഫിയാ .” തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാർട്ട്മെന്റിൽ എ.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുൻനിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) എസ്.ഐയ്ക്കെതിരെയാണ് ഗുരുതര ആരോപണം. കേസിൽ നിന്നൊഴിവാക്കാൻ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ
ലണ്ടനിലെ ആ വലിയ സംഗീതവേദിയിൽ, ഇളയരാജയുടെ മാസ്മരിക ഈണങ്ങൾക്കൊപ്പം പാടുമ്പോൾ പ്രിയഗായിക ശ്വേതാ മോഹന്റെ സ്വരമിടറി, വാക്കുകൾ മുറിഞ്ഞു. വേദിയിൽ നിയന്ത്രിക്കാനാവാതെ പോയ ആ വൈകാരിക നിമിഷത്തിന്റെ വീഡിയോ അവർതന്നെയാണ് പോസ്റ്റ് ചെയ്തത്. സംഗീത ലോകത്തിന്റെ പ്രിയപ്പെട്ട ‘ജാനകിയമ്മയെ’ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയതിന്റെ ആഴമേറിയ സങ്കടമാണ് ശ്വേത പങ്കുവെച്ചത് . മുൻകൂട്ടി നിശ്ചയിച്ച വിദേശത്തെ സംഗീതപരിപാടി ഒഴിവാക്കാൻ കഴിയാത്തതിനാലാണ് തനിക്ക് നാട്ടിലെത്താൻ സാധിക്കാതിരുന്നതെന്ന് ശ്വേത പറഞ്ഞു .മാനസികമായി ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ദയവുചെയ്ത്
തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം










