കാലം മാറുമ്പോൾ ഫാഷനും ചിന്താഗതികളും തന്നെ മാറും . എന്നാൽ ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ ശക്തമാണ്. പ്രത്യേകിച്ച് സെലിബ്രിറ്റി കുടുംബങ്ങളിലെ അംഗങ്ങൾ അവരുടെ ജീവിതശൈലിയും വസ്ത്രതിരഞ്ഞെടുപ്പുകളും പങ്കുവയ്ക്കുമ്പോൾ, അതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരാറുണ്ട്.എന്നാൽ ഇപ്പോൾനടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം.
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല. കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.
കൊച്ചി: വീണ്ടും ചർച്ചയായി നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് വിവാദം. വർഷങ്ങൾക്ക് മുമ്പ് നിയമപരമായും പൊതുസമൂഹത്തിലും ഏറെ ചർച്ചയായ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു. നേരത്തെ മോഹൻലാലിന്‍റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: കുട്ടികളുടെ അറിവും വ്യക്തിത്വവും വളർത്തിയെടുക്കുന്ന ഇടങ്ങളാണ് സ്കൂളുകൾ. എന്നാൽ, സുരക്ഷയും കരുതലും ലഭിക്കേണ്ട അതേ ഇടങ്ങളിൽ നിന്നുള്ള അനിഷ്ട സംഭവങ്ങൾ ആശങ്ക ഉണർത്തുകയാണ് .കടയ്‌ക്കാവൂർ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ എഴുതാത്തതിന്റെ പേരിലാണ് മർദനം. വലത് കയ്യിലെ വിരലിന് പരിക്കേറ്റ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ധ്യാപിക കുട്ടിയെ മർദിച്ചത്. എന്നാൽ, വേദനയുള്ള
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ യാത്രാചെലവിൽ വലിയ ആശ്വാസമായി മാറിയ കെഎസ്‌ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ജനപിന്തുണയോടെ മുന്നേറുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇത് നിർണായകമായെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. .കൂടുതൽ ബസുകളിലേക്ക് പദ്ധതി ഉടൻ വ്യാപിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി പദ്ധതി ഒരു മാസം പൂർത്തിയാക്കുന്ന വേളയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി










