കോഴിക്കോട് : സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെ ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങൾക്കിടെ, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ശ്രമം. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ ലക്ഷ്യമിട്ട് വാട്സാപ്പിലൂടെ എത്തിയ വ്യാജ ഫോൺ കോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ 116 പേർ കൂടി അറസ്റ്റിലായി. പുതിയതായി 110 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത മയക്കുമരുന്നും: പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: 27 എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം: 68 കേസുകൾ, കോട്പ









