‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; അർജുൻ ആയങ്കിക്ക് വിലങ്ങുവീണതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്, ഗുണ്ടകൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും ഇനി കേരളത്തിൽ ഇടമില്ല!

‘കേരളം ക്രിമിനലുകളുടെ പറുദീസയല്ല’; നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും നാടല്ലെന്നും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടേതാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമത്തെയും ഭരണസംവിധാനത്തെയും വെല്ലുവിളിക്കുന്നവർക്ക് സംസ്ഥാനത്ത് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിച്ചവരുടെ കൈകളിൽ ഇപ്പോൾ വിലങ്ങുവീണത് സംസ്ഥാനത്തെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമുള്ള വ്യക്തമായ മുന്നറിയിപ്പാണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സ്വൈര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പ്രധാന പരിഗണന. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം

അർജുൻ ആയങ്കിയെ വെടിവെക്കാൻ നിർദേശമില്ല’; റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ; ‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’ ; ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടവും പ്രഖ്യാപിച്ചു!

അർജുൻ ആയങ്കിയെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ വെടിവെക്കണമെന്ന തരത്തിലുള്ള യാതൊരു നിർദേശവും ആഭ്യന്തര വകുപ്പിൽനിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘‘നാട്ടിലെ ഗുണ്ടകൾ പലതും പറയും, നോക്കാം’’ എന്നായിരുന്നു മന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അർജുൻ