ആവേശമൊക്കെ നല്ലതാണ് പക്ഷെ ഇരട്ടത്താപ്പ് കാണിച്ചാല്‍ അതങ്ങ് കയ്യില്‍ വച്ചാല്‍ മതിയെന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് മലയാളികള്‍. ബജറ്റില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തട്ടിവിടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു ജലബോബിന് കീഴിലാണ് മലായാളികളെന്ന് വിദഗ്ധടക്കം നല്‍കിയ മുന്നിയിപ്പുകളും പഠന റിപ്പോര്‍ട്ടുകളൊക്കെ കേട്ട് ആശങ്കയിലായ ഒരു ജനതയെ വിജയ് കണ്ടില്ലേ. നിങ്ങളുടെയടക്കം സിനിമകള്‍ വന്‍വിജയമാക്കിയ ഒരു ജനത ജീവനും കയ്യില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ഇത്ര ലാഘവത്തോടെയാണോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ഒരു ചര്‍ച്ച പോലും നടത്താതെ അങ്ങ്
ചെന്നൈ : ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും വിവാദവുമാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ച. ഇപ്പോഴിതാ തമിഴ്നാട് പ്രതിപക്ഷനേതാവിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി ഉദയനിധിയുടെ ഭാര്യ സംസാരിക്കുന്ന വീഡിയോയിലെ വാക്കുകളാണ് പുറത്തുവരുന്നത്. “അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ പറയുന്നത്. കിരുത്തിഗ ഉദയനിധിയുടെ ഈ വാക്കുകൾ സ്റ്റാലിൻ പറഞ്ഞ വിവാദ പരാമർശം പോലെ ആളുകൾ വിമർശിച്ചില്ല. പകരം, ആ അവസ്ഥ മനസിലാക്കുന്ന കമന്റുകളാണ് കൂടുതലും. എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ
ചെന്നൈ : കഴിഞ്ഞ ദിവസം നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സ്റ്റാലിന്റെ പരാമർശം ഉണ്ടായത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി. തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് കഴിഞ്ഞ ദിവസം വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല
ചെന്നൈ: തമിഴ്നാട്ടിലെ ഭരണസംവിധാനത്തിന്റെ പ്രധാന കേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. അരനൂറ്റാണ്ടിലേറെയായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് ഇനി പുതിയ വിലാസത്തിലേക്ക് മാറും. ഇതിനായി 11 കോടി രൂപയുടെ ഭരണാനുമതി നൽകിയിരിക്കുകയാണ്. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയുടെ 10-ാം നിലയിലാണ് പുതിയ മുഖ്യമന്ത്രിയുടെ ഓഫിസ് സജ്ജമാക്കുന്നത്. മുഖ്യമന്ത്രി വിജയിന്റെ ഓഫിസ് കൂടുതൽ ആധുനികവും സാങ്കേതിക സൗകര്യങ്ങളോടുകൂടിയതുമാക്കാനാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ചേംബർ, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, ഉന്നതതല യോഗങ്ങൾക്കായുള്ള കോൺഫറൻസ് ഹാൾ,




