ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ 23-കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ രമേശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ 19-കാരിയായ ഹാസിനി, ഇവരുടെ കാമുകൻ 20-കാരനായ യുഗന്ധർ, മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മീയ യാത്രയെന്ന വ്യാജേന ഭർത്താവിനെ കെണിയിൽപ്പെടുത്തി കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു ഭാര്യ.
ഹാസിനിയും രമേശും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിൽ ഇവർ സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നുവെങ്കിലും, ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ധറുമായി രഹസ്യബന്ധം തുടർന്നിരുന്നു. രമേശിനെ ജീവിതത്തിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാൻ ഇരുവരും ചേർന്ന് മാസങ്ങളോളമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഈ ക്ഷേത്രയാത്രയോടെ നടപ്പിലാക്കിയത്.


ധർമേന്ദ്ര പ്രധാനിന് പിന്തുണയുമായി ബിജെപി നേതാക്കളുടെ നിര; വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേതാക്കൾ







