മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ആഗസ്റ്റിൽ; ചിത്രീകരണം ഉടൻ ആരംഭിക്കും

മോഹൻലാൽ നായകനായി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റിൽ ജോർജിയയിൽ ചിത്രീകരണം തുടരും . എൽ 367 എന്ന് താത്കാലികമായി പേരിട്ട ചിത്രം വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെയെ നായികയായി പരിഗണിക്കുന്നുണ്ട്. ഭാഗ്യശ്രീയുടെ മലയാള അരങ്ങേറ്റംകൂടിയാണ്. പാഹൽ ഗാം ഭീകരാക്രമണങ്ങളും തുടർ നടപടിക്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കും . ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുന്നത്. മേപ്പാടിയാൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ. എൽ 367 ന്റെ രചനയും വിഷ്ണുമോഹൻ ആണ്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.അതേസമയം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരം ഈ മാസം പാക്കപ്പ് ആകും. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തും. മീര ജാസ്മിൻ ആണ് നായിക. തുടക്കം, ഖലീഫ, ഹൈവാൻ, ജയിലർ 2 എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങളാണ് മോഹൻലാൽ ആരാധകർക്ക് വിരുന്ന് ഒരുക്കാൻ എത്തുന്നത്. തുടക്കം ആഗസ്റ്റ് 7 നും ഖലീഫ ആഗസ്റ്റ് 20 നും ഹൈവാൻ സെപ്തംബർ 11 നും ജയിലർ 2 ഒക്ടോബർ 15 നും റിലീസ് ചെയ്യും. നാല് ചിത്രങ്ങളിൽ എക്‌സറ്റൻഡ് ക്യാമിയോയായി മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധക ലോകം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.