തിരുവനന്തപുരം: സംസ്ഥാന പൊതുസേവന കമ്മീഷന് (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതികളില്‍ അതിശക്തമായ നടപടിയുമായി വി.ഡി സതീശന് സര്‍ക്കാര്‍. യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധികലശം നടത്താനുമായി അഴിമതിക്കാരുടെ പേടിസ്വപ്നമായ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കും.
പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് സമീപകാലത്ത് സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം. ഉദ്യോഗാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന ഒരൊറ്റ അഴിമതിക്കാരനെയും വെറുതെ വിടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി വി.ഡി സതീശന് ഈ നീക്കത്തിലൂടെ നല്‍കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് മനോജ് എബ്രഹാമിനെ അന്വേഷണ ചുമതല നേരിട്ട് ഏല്‍പ്പിക്കുന്നത്. പി.എസ്.സിയില്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്ന അഴിമതി ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ വിജിലന്‍സിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള പ്രത്യേക സംഘമാണ് മെഡിക്കല്‍ കോളജ് ക്യാമ്പസിന് സമീപമുള്ള പി.എസ്.സി ആസ്ഥാനത്തേക്ക് എത്തുന്നത്. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് മേധാവിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
പരീക്ഷാ അട്ടിമറികളിലും തട്ടിപ്പുകളിലും ഉന്നതരുടെ പങ്കാളിത്തം വ്യക്തമായാല്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം. പി.എസ്.സി ചെയര്മാന് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കമ്മീഷന് അംഗങ്ങളും ഈ ഘട്ടത്തില്‍ വിജിലന്‍സിന്റെ വിപുലമായ അന്വേഷണ പരിധിയില്‍ വരുമെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് നിയമപരമായ എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന കാര്യം ആഭ്യന്തരവകുപ്പ് അതീവ രഹസ്യമായി പരിശോധിച്ചിരുന്നു. ഇതിനായി തേടിയ അടിയന്തര നിയമോപദേശത്തില്‍, ഭരണഘടനാ സ്ഥാപനമാണെങ്കില്‍ പോലും അവിടെ നടക്കുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കോ അഴിമതിക്കോ യാതൊരുവിധ സംരക്ഷണവുമില്ലെന്ന കൃത്യമായ മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചത്.
കുറ്റകൃത്യം കണ്ടെത്തി പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യം വന്നാല്‍ മാത്രമേ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യം വരുന്നുള്ളൂ. നിലവില്‍ സര്‍ക്കാരിന് ലഭിച്ച പരാതികളില്‍ ചെയര്‍മാന്റെയോ മറ്റ് അംഗങ്ങളുടെയോ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, പരീക്ഷാ നടത്തിപ്പിലും ഒപ്റ്റിക്കല്‍ മാര്‍ക്ക് റെക്കഗ്നിഷന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളിലും വന്‍ അട്ടിമറി നടന്നതായി വ്യക്തമായ സൂചനകളുണ്ട്. ഒട്ടേറെ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പുകയുന്ന പരാതികള്‍ സമഗ്രമായി പരിശോധിക്കാന്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മാത്രമേ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.
മുന്‍പ് പല ഉയര്‍ന്ന അഴിമതിക്കേസുകളും തുമ്പുണ്ടാക്കിയ അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡാണ് ഈ ദൗത്യം ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പരീക്ഷകളില്‍ ഇനിയും ക്രമക്കേട് അനുഭവപ്പെട്ടവര്‍ക്ക് വിജിലന്‍സ് അന്വേഷണ സംഘത്തെ നേരിട്ട് സമീപിച്ച് പരാതി നല്‍കാനുള്ള പ്രത്യേക അവസരവും ഒരുക്കുന്നുണ്ട്. അതിനിടെ, വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ പി.എസ്.സി അടിയന്തര യോഗം ചേര്‍ന്ന് തങ്ങളുടെ ആഭ്യന്തര അന്വേഷണ ചുമതലകളില്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. പരീക്ഷാ കണ്ട്രോളറില് നിന്നുമാറ്റി കമ്മീഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെയാണ് നിലവില്‍ ആഭ്യന്തര അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍, പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ കമ്മീഷനില്‍ എത്തിയ ഈ ഉദ്യോഗസ്ഥന് ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നത് ആഭ്യന്തര അന്വേഷണത്തിന്റെ വിശ്വാസ്യതയ്ക്ക് വലിയ വെല്ലുവിളിയാണ്. കമ്മീഷനുള്ളിലെ ഉന്നതരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇത്തരം ഒരു പുതിയ ഉദ്യോഗസ്ഥന് സ്വതന്ത്രമായി അന്വേഷണം നടത്താന്‍ കഴിയില്ലെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത മനോജ് എബ്രഹാം നേരിട്ട് കളി തുടങ്ങുന്നത്. പി.എസ്.സിയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളും പരീക്ഷാ റൂമുകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധനകള്‍ നടത്തും
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാലും പൗരത്വം പോകില്ല; ബംഗാൾ എസ്ഐആർ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, 34 ലക്ഷം അപ്പീലുകൾ ബാക്കി







