കിരീടം ഉയർത്തുന്നവർക്ക് ഫിഫ നൽകും അപ്രതീക്ഷിത സമ്മാനം; ലോകകപ്പ് ആവേശം ഇരട്ടിയാകും

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ വിജയികൾക്ക് ട്രോഫിക്കും സ്വർണ മെഡലിനും പുറമെ ഇത്തവണ ഒരു സർപ്രൈസ് സമ്മാനവും നൽകും . ഫൈനൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്. ട്രോഫിക്കും സ്വർണ മെഡലുകൾക്കും പുറമെയാണ് ഈ പുതിയ ബഹുമതി വിജയികൾക്ക് ലഭിക്കുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ പ്രത്യേക മോതിരങ്ങൾ ഫൈനലിൽ വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക.

ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ 30 എണ്ണം വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്കായി ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തും.

ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ 30 എണ്ണം വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്കായി ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.