ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമിച്ച മുസ്‌ല്യാർക്കെതിരേ പരാതി. വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ വാടകയ്‌ക്കു താമസിക്കുന്ന ബാബു-നിസ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ 28 വയസ്സുള്ള തൻസീറിന്റെയും അസീലായുടെയും ചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പിനുള്ള ശ്രമം. കഴിഞ്ഞ ശനിയാഴ്ച വടുതലയിലുള്ള മുസ്‌ല്യാറാണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ ഇവരുടെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാവ് നിസയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിചയപ്പെടുത്തലുകൾക്കുശേഷം വീട്ടിൽ പ്രത്യേക പ്രാർഥന നടത്തിയശേഷം ഭാര്യയെ കാണിക്കാനാണെന്നു പറഞ്ഞ് കുട്ടികളുമായി സെൽഫിയെടുത്തു. ഈ ഫോട്ടോ കാണിച്ച് സ്വന്തം
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശിയും ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി
കൊല്ലം: കുണ്ടറ പെരുമ്പുഴ സ്വദേശിയായ സിയാദ് പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ട് ഒന്നരമാസത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തൽ. കുണ്ടറ എസ്.ഐ അതുൽ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ. സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ വിദ്യാർത്ഥിയുടെ സഹോദരിയായ 15-കാരിയെ രാത്രിയിൽ പോലീസ് ജീപ്പിൽ കൊണ്ടുപോയത് വനിതാ
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്.
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയുടെ നിർണായ ഇടപെടൽ. യുവതി ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് എറണാകുളം പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. തൂഫാൻ വാരിയർക്ക് പുറമേ യുവജനങ്ങളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അംബാസിഡർമാരാക്കി മാറ്റുകയാണ് ഈ നവീന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിജിലൻസ് കമാൻഡോ ബാഡ്ജുകളുടെ വിതരണവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്കൂളിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ആരോഗ്യ ദേവസ്വം വകുപ്പ്
കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്‌റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്‌ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി
സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളി സിബിയെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതായി ആരോപിച്ചത്. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ മകനാണെന്നുമാണ് പേളി പറയുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കകളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. ഗൂഗിള്‍ ഫോം വഴിയുള്ള സര്‍വേ, മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്ന വാഹന മോഡിഫിക്കേഷനുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാം. വാഹനത്തിന്റെ ബോഡിയിലെ മാറ്റങ്ങള്‍, എന്‍ജിന്‍ മോഡിഫിക്കേഷന്‍, ബ്രേക്ക് സിസ്റ്റത്തിലെ മാറ്റങ്ങള്‍, അധിക ലൈറ്റുകള്‍, ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായാണ്










