വയനാട് : കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുന്നു. 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്. ജൂലൈ 29ന് രാത്രി 11.45ഓടെ പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി, മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിൽ എത്തി. ഔദ്യോഗിക
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ കുഴപ്പങ്ങളും വീഴ്ചകളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സ്വകാര്യ ആശുപത്രികളിലെ വിദേശ മൂലധന ശക്തികളും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദേശ മൂലധന ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ച് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഏതൊക്കെ വിദേശ മൂലധന ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? അവര്‍ക്ക് വഴങ്ങി കൊടുക്കുന്ന മാധ്യമങ്ങള്‍ ഏതൊക്കെയാണ്?
തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തെ വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കും സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കേരള പൊലീസ് കൂടുതല്‍ സജ്ജമാകുന്നു. സംസ്ഥാനത്തെ മുഴുവന്‍ സൈബര്‍ സുരക്ഷാ-അന്വേഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ഔദ്യോഗികമായി നിലവില്‍വന്നു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിന്റെ നിലവിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെയാണ് സംസ്ഥാനത്തെ പരമോന്നത സൈബര്‍ ഏകോപന ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ’ മാതൃകയില്‍, സംസ്ഥാന തലത്തില്‍
ശരണ്യ കൃഷ്ണന്‍ തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ് രണ്ട് മാസം പിന്നിടുമ്പോഴും, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപോലെ മുന്നോട്ട് നയിക്കേണ്ട കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അടിയന്തര നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നു കഴിഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ അംഗമായ സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്തും തുടരുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര നേതൃത്വം അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്. ഇതിനിടെ
തിരുവനന്തപുരം : 2026-27 വർഷത്തിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് 13ന് പരീക്ഷ ആരംഭിക്കുക. ഹയർസെക്കന്ററി വിഭാഗത്തിന് 14ന് ആണ് ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷ ഓഗസ്റ്റ് 20ന് അവസാനിക്കും. 21 മുതൽ സ്‌കൂളുകൾ ഓണാവധിക്കായി അടയ്ക്കും. അന്ന് പ്രവൃത്തി ദിനമായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21ന് നടക്കും. ഓഗസ്റ്റ് 31ന് ആണ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുക.
തിരുവനന്തപുരം: അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിക്കിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിയെ നവീൻ പോളി എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് സ്വയം തിരിച്ചറിഞ്ഞ മന്ത്രി, സദസ്സിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടു.. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഖജനാവിലെ നഷ്ടം നികത്താനും പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങളുമായി സംസ്ഥാന സർക്കാർ. 1. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. 2. പ്ലാൻ സ്‌പേസ് 2.0 ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ്
നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയി’മിന്റെ ട്രെയ്‌ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്‌ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്‌ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ‘പിറന്നാൾ ആശംസകൾക്ക് വളരെ നന്ദി, പക്ഷേ ട്രെയിലർ എവിടെ ജോം?”
Kerala, Kerala HD, Latest News, Latest News HD
പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ‘അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്‍; ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും
തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേയെന്നും ഇതില്‍ എന്താണ് സ്ത്രീ വിരുദ്ധതയെന്നും മുഖ്യമന്ത്രി ചോദിച്ചു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പറഞ്ഞ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ രാത്രിയാണ് കേസെടുത്തത്. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന്









