മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതൽ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് പ്രഖ്യാപനം. വിപണി ഇടപെടലിന്റെ

ജോലി കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ജനം ടി വി തിരുവനന്തപുരം ക്യാമറാമാന്‍ പാറശ്ശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്.കാരോട് കളിയിക്കവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്തായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ടോറസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അഭിജിത്ത് മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ

AMMA-യിൽ വീണ്ടും ട്വിസ്റ്റ്: താരംസംഘടന ‘അമ്മ’യിൽ രജിസ്ട്രാർ ഭരണം വേണമെന്ന് ആവശ്യം; കത്തയച്ച് ഒരു വിഭാഗം നടിമാർ

കൊച്ചി: താരസംഘടന ‘അമ്മ’യിൽ രജിസ്ട്രാർ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാർ രജിസ്ട്രാർക്ക് കത്തയച്ചു. രാജിവെച്ചു പോയവർ ചെക്ക് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ആറുകോടി രൂപ ബാലൻസ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകൾ നിയമവിരുദ്ധമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഉത്തരവാദികൾക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.| അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവർ ഈ ആവശ്യം ഉന്നയിച്ച് രാജി വെച്ചുപോയവർ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണ് എന്നും കത്തിൽ

ഇ വി എം ഹാക്കിങ് ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല; പരാതി നൽകി രാജ് മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് ഇവിഎം ഹാക്കിങ് തട്ടിപ്പ് ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ ഒരു സംഭവം ഉണ്ടായില്ലെന്ന് യുഡിഎഫ് ചെയർമാൻ പറഞ്ഞതായാണ് ചെന്നിത്തലയുടെ വാദം. അതേസമയം, രമേശ് ചെന്നിത്തലയുടെ വാദത്തിന് തൊട്ടുപിന്നാലെ ഹാക്കിങ് വിഷയത്തിൽ പരാതി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ. അങ്ങനെ ഒരു സംഭവം നടന്നോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം നടന്നെങ്കിൽ നടപടി വേണമെന്ന് ചെന്നിത്തലയോട് ഉണ്ണിത്താൻ പറഞ്ഞു. ഹരിപ്പാട് വിഷയത്തിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞുമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു രമേശ്‌

ഗഡ്കരിയിൽ നിന്ന് അണ്ണാ ഹസാരെയിലേക്കും, ഇന്ന് അഭിജീത് ദീപ്കെയിലേക്കും: ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയരുന്ന പുതിയ ശബ്ദം: ആപ്പ് പോലെ സിജെപിയും ഇജെപിയും, ഈ കണക്കിലുണ്ട് ആ കാര്യങ്ങള്‍

ഇവിടുത്തെ കാൽക്കാശിന്റെ കക്ഷിരാഷ്ട്രീയമല്ല ഇത്. ഹൈടെക്കിലൂടെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന, കോടികൾ കൊണ്ട് കളിക്കുന്ന സമ്പന്നമായ ഡൽഹി. കമ്മീഷണർ സിനിമയിൽ മോഹൻ തോമസ് എന്ന വില്ലൻ പറഞ്ഞ ഒരു ഡയലോഗിന് നായകനോളം തന്നെ കയ്യടി കിട്ടിയത് മലയാള സിനിമ പ്രേക്ഷകർ മറന്നിട്ടില്ല. ഇന്ന് രാജ്യത്തെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ യുവാക്കളുടെ പാറ്റകളുടെ സമരത്തിന് ഒരു വശത്ത് വലിയ കയ്യടിയും മറുവശത്ത് വിമര്‍ശനവും ലഭിക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് ഭരണസിരാകേന്ദ്രത്തിലേയ്ക്ക് തന്നെയാണ്. ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സമരമാണ് കഴിഞ്ഞ

ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Police arresting migrant worker accused in Udumbanchola deaf and mute girl assault case

ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വൈകീട്ട് ഏഴരയോടെ

സ്കൂൾ വിദ്യാർഥികളുടെ തർക്കം പരിഹരിക്കാനെത്തി; എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം ..

അടൂർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ ഡി.വൈ.എഫ്.ഐ.ക്കാർ മർദിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് മണക്കാല ജങ്ഷനിൽ എസ്.എഫ്.ഐ.സംഘർഷത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പ്രണവ് ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കാറിൽ എത്തിയ ഡി.വൈ.എഫ്.ഐ. സംഘം ഇവരെ മർദിക്കുകയായിരുന്നു. കടമ്പനാട്ടുള്ള 2 സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണു സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. രണ്ടുദിവസം മുൻപ് കടമ്പനാട് കല്ലുകുഴിയിലുള്ള സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സീനിയർ, ജൂനിയർ

‘ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം

പത്തനംതിട്ട  :  മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നാണ് വിമർശനം. ‘‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ

അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണത്തിന് എസ്.ഐ.ടി. വരും

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും. ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ

ശബരിമല തീർഥാടനം: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; സ്വകാര്യ ബസ്സുകൾക്കും അവസരം; ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ