ആലുവയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയ 12 വയസ്സുകാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ

ആലുവ : കരുമാലൂരിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ‌ പാഠപുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു.

തലസ്ഥാനത്തെ അരുംകൊല; അതും ഈ പട്ടാപ്പകൽ; അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം, വിശാഖിനെ ആക്രമിച്ചത് കാറിലെത്തിയ സംഘം

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ഞായറാഴ്ച ഉച്ചയോടെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരന് മർദനം; രണ്ട് യുവാക്കൾക്കെതിരെ കേസ്

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് യുവാക്കളുടെ ക്രൂരമർദനമേറ്റതായി പരാതി. പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി ഷവ്വാഫ് (32) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ രണ്ടുയുവാക്കൾക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ. ഇത് ശ്രദ്ധയിൽപ്പെട്ട ടിടിഇ പ്രതികളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ രണ്ടുപേരും ഇറങ്ങി. ട്രെയിനിന് പുറത്തുനിന്ന് ടിടിഇയെ അസഭ്യംപറയാൻ തുടങ്ങി.

EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്‌സണാകും; യു.ഡി.എഫ്. സാംസ്‌കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ വന്‍ പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. പ്രശസ്ത ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പ്രിയങ്കാ നായര്‍ അക്കാദമി വൈസ് ചെയര്‍പേഴ്‌സണാകും. സംവിധായകനും നടനുമായ ജോയ് മാത്യുവിനെ ചെയര്‍മാനായി നിയമിക്കും. സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക നിലപാടുകളിലൂടെയും രാഷ്ട്രീയ പ്രചാരണങ്ങളിലൂടെയും ശ്രദ്ധേയയായ പ്രിയങ്കാ നായരുടെ വരവ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. മോഡലിംഗിലൂടെയും നൃത്തവേദികളിലൂടെയും കലാരംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക, തമിഴിലെ സൂപ്പര്‍ഹിറ്റ്

മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു

മലപ്പുറം:  കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറി‌ഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറി‌ഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.

നേഹ്റു ട്രോഫി ജലമേള നടത്തിപ്പ്: വിവാദത്തിലായ ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റിന് കരാർ നൽകാൻ നീക്കം; പ്രതിഷേധം ശക്തം

ആലപ്പുഴ:ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പ്, കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാർ ഇവന്റ്സ് എന്ന വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് ആലോചന . കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കാറിന് തന്നെ നല്‍കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്സിക്യൂട്ടീവ്

കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ് , കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ

Chandu trolls Krishnakumar online post

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്ന പ്രചാരണത്തിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. പ്രക്ഷോഭത്തിനെതിരെ രംഗത്തെത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനും അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പേളിക്കുമാണ് ചന്തുവിന്റെ ട്രോൾ. ഇരുവരുടെയും മുൻനിലപാടുകൾ സൂചിപ്പിച്ചായിരുന്നു ട്രോൾ. ‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’, എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും

പണം അയച്ചാൽ ലഹരി എത്തും; ലൊക്കേഷൻ പങ്കിട്ട് മയക്കുമരുന്ന് വിതരണം, ‘ഓപ്പറേഷൻ തൂഫാനിൽ’ അധ്യാപികയും കുടുങ്ങി.

A teacher involved in an alleged drug-related case faces suspension following an investigation.

വടകര : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിലെ അന്വേഷണം വ്യാപിക്കുന്നതിനിടെ, വടകരയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ . പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിന്റെ അന്വേഷണത്തിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന സൂചന. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും

പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തി; പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്

തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്. കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി പറഞ്ഞു.