കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ലെന്നും എന്താണെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും മന്ത്രി മറുപടി നൽകി. അങ്ങനെ ഹാക്കിംഗ് നടക്കില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ശരിയല്ല. വിശദമായി പരിശോധന പാർട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അവയവ കച്ചവടമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. എസ്ഐടി ഉടൻ
പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം:കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുള്ളത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ. നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ
ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്നും കുടുംബം . വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച്
കൊച്ചി : ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിസമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസ്സവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കിയെന്നുമാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും മറ്റു 99 പേരും എന്നാണ് എഫ്ഐആറിൽ ഉള്ളത്. ഈ മാസം 22ന് വൈകിട്ട് അഞ്ചുമണിക്ക് പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിനോടു ചേർന്നുള്ള സ്ഥലത്തായിരുന്നു വേടൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടി.
കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം. വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് പിടി തോമസ്
കൊച്ചി : പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. പുരുഷൻമാരിൽനിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വനിതാ യാത്രക്കാർക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പിഎഫ്ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലൂടെയുമാണ് ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തും. ഇത് സർക്കാരിൽനിന്നു കെഎസ്ആർടിസിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം
പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിലെ സൂപ്രണ്ട് ഓഫ് പോലീസ് (Non-IPS) കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച്, വിജിലൻസ് (VACB), ബറ്റാലിയൻ വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ പുതിയ പോസ്റ്റിംഗുകളിൽ ഉടനടി ചുമതലയേൽക്കാനും, ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിലേക്ക് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന സ്ഥലംമാറ്റങ്ങൾ: ഷാജി കെ. എസ്: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി
Exclusive, Exclusive HD, Kerala HD, Latest News, Latest News HD, Top News, Top News HD
EXCLUSIVE എം.ആര്‍.അജിത് കുമാറിന് വന്‍ തിരിച്ചടി; പോലീസ് മേധാവി ഉറച്ച നിലപാടില്‍ സര്‍ക്കാരിന്റെ ‘പച്ചക്കൊടി’ ലഭിച്ചാല്‍ കേസെടുക്കും; എഡിജിപിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത് കേസെടുക്കാനുള്ള സാധ്യതകള്‍; പിണറായിയു ടെ വിശ്വസ്തന്‍ എംആര്‍ ഊരാക്കുടുക്കിലോ?
തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്തെന്ന വിവിരങ്ങള്‍ പുറത്തുവന്നതോടെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എം.ആര്‍. അജിത് കുമാറിനെതിരെ കേവലം അച്ചടക്ക നടപടി മാത്രമല്ല, ക്രിമിനല്‍ കേസ് കൂടി വരാനുള്ള സാധ്യത തെളിയുന്നു. സസ്പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണങ്ങള്‍ തന്നെ ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കേവലം ഒരു ഉദ്യോഗസ്ഥന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലല്ല എസ്.ഐ.ടി തങ്ങളുടെ നിഗമനത്തിലെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണ്‍, ഡിവൈ.എസ്.പിമാരായ അരുണ്‍ കെ.എസ്, സുനില്‍രാജ് എന്നിവര്‍ നല്‍കിയ മൊഴികളിലെ സമാനതകള്‍










