ക്ഷേത്രത്തിൽ നഗ്നയായി എത്തിയ യുവതി; ദേവീവിഗ്രഹവുമായി കുളത്തിലേക്ക് ചാടി ദാരുണാന്ത്യം — ദുരൂഹതയിൽ അന്വേഷണം

Hyderabad death investigation

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയതും ദുരൂഹത നിറഞ്ഞതുമായ വഴിത്തിരിവിലേക്ക് . മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയാണ് കഴിഞ്ഞദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് യുവതി വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട്

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അകത്തളങ്ങളിൽ എന്താണ് സംഭവിക്കുന്നത്? ഹൈക്കോടതി കണ്ടത് ഗുരുതരമായ ചില കാര്യങ്ങൾ? ഇനി നിർണായക നീക്കം?”

Mental Health Centre

തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്‌ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും

മലയാളി വിദ്യാർഥിയുടെ ക്രൂര കൊലപാതകം; സാവര്യയ്ക്ക് നേരെ അതിക്രൂര മർദനം, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

Savarya Basanth postmortem report

ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും. ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ

മെസ്സിയുടെ മാന്ത്രികതയോ സ്പാനിഷ് കരുത്തോ? ലോകകിരീടത്തിനായുള്ള നിർണായക പോരാട്ടം ; എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്

World Cup Final

103 മത്സരങ്ങളുടെ ആവേശത്തിനൊടുവിൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള അവസാന പോരാട്ടം മാത്രം ബാക്കി. കാൽപ്പന്ത് മാമാങ്കത്തിലെ പുതിയ ചാമ്പ്യൻ ആരാകുമെന്ന ചോദ്യത്തിന് ഉത്തരം കുറിക്കാൻ ഇനി ഒരേയൊരു മത്സരം മാത്രം. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാളം; മമ്മൂട്ടിക്ക് നാലാം വട്ടം മികച്ച നടനുള്ള പുരസ്‌കാരം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിൽ (72nd National Film Awards) മലയാള സിനിമയ്ക്ക് വൻ നേട്ടം. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ മികച്ച നടനുള്ള പുരസ്കാരമാണിത്. ജൂറി അധ്യക്ഷനായ പ്രശസ്ത സംവിധായകൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി ഇത്തവണ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാർത്തിക് ആര്യനെ

സംസ്ഥാനത്ത് 38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കൽ കരട് ജൂലൈ 21ന്, അന്തിമ പട്ടിക ഓഗസ്റ്റ് 19ന്

Kerala State Election Commission office building കേരള തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ

“അർജന്റീനയ്ക്ക് പ്രത്യേക പരിഗണന!” ഫൈനലിന് മുന്നേ റഫറി വിവാദം ഉയർത്തി സ്‌പെയിൻ താരം ലാപോർട്ട്

Aymeric Laporte Spain defender World Cup final എയ്‌മെറിക് ലാപോർട്ട് ചിത്രം

ന്യൂയോർക്ക് : ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനയ്‌ക്കെതിരായ റഫറി തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് സ്‌പെയിൻ പ്രതിരോധ താരം എയ്‌മെറിക് ലാപോർട്ട് രംഗത്ത്. ഫുട്‌ബോളിൽ ആക്രമണോത്സുകമായ കളി ശിക്ഷിക്കപ്പെടാതെ പോകരുതെന്നാണ് തന്റെ നിലപാടെന്നും, സമീപകാല മത്സരങ്ങളിൽ അർജന്റീനയ്ക്ക് അനുകൂലമായ ചില റഫറി തീരുമാനങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ലാപോർട്ട് പറഞ്ഞു. സ്‌പെയിനിന്റെ എതിരാളികൾക്കെതിരെ അർജന്റീന സ്വീകരിക്കുന്ന ശാരീരിക കളിശൈലിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്‌പാനിഷ് പത്രം മാർകയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാപോർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, റഫറി

മറഡോണയുടെ ധിക്കാരം മുതൽ മെസിയുടെ പ്രതാപം വരെ; എന്തുകൊണ്ട് അർജന്റീന ലോകത്തിന്റെ പ്രിയപ്പെട്ട ‘വില്ലൻ’ ടീമായി?

Alt Text (image): Argentina fans Messi World Cup final villain reaction അർജന്റീന ആരാധകർ ലോകകപ്പ് ഫൈനൽ ചിത്രം Image Caption: ലോകകപ്പ് ഫൈനലിന് മുന്നോടിയായി അർജന്റീന ആരാധകർ - ഫയൽ ചിത്രം

ലോകകപ്പ് ഫൈനലിൽ അർജന്റീന ഇറങ്ങുമ്പോൾ, എതിരാളികളായ സ്‌പെയിനിനൊപ്പം നിൽക്കുന്നത് ലോകത്തിന്റെ വലിയൊരു വിഭാഗം ആരാധകരും കൂടിയാണ്. ടൂർണമെന്റിലുടനീളം അൾജീരിയ, കേപ്‌വേർഡെ, സ്വിറ്റ്‌സർലൻഡ് എന്നിവയ്‌ക്കെല്ലാം കിട്ടിയ പിന്തുണ ഒരു കാര്യമേ കാണിക്കുന്നുള്ളൂ, അർജന്റീനയ്‌ക്കെതിരെ ആരു കളിച്ചാലും അവർക്കൊപ്പം നിൽക്കുക എന്നതാണ് പലരുടെയും നിലപാട്. കടുത്ത വിമർശനം നേരിട്ട ഇംഗ്ലണ്ടിന് പോലും സെമിഫൈനലിന് മുൻപ് സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിത പിന്തുണ ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഫുട്‌ബോളിലെ ഏറ്റവും വിജയകരവും തിരിച്ചറിയാവുന്നതുമായ ടീമുകളിലൊന്നാണ് അർജന്റീനയെങ്കിലും, ഏറ്റവുമധികം ധ്രുവീകരണം സൃഷ്ടിക്കുന്ന ടീമുകളിലൊന്നും അതുതന്നെ. ദിയാഗോ

വീണ്ടും ഫീല്‍ഡ് ഔട്ടായി ഷാജി കൈലാസ്; 90കളിലെ സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് സിനിമയാക്കുന്നു; ഒരു ഔട്ട്‌ഡേറ്റഡ് പ്രതികാര കഥ; അവരാതം എന്നാല്‍ കാട്ടവരാതം; എന്തിനോ വേണ്ടി ഇടികൂടുന്ന ജോജു; ‘വരവ്’ പ്രൊഡ്യൂസര്‍ക്ക് ചെലവ് മാത്രം!

എം റിജു 90കളില്‍ എഴുതിവെച്ച് പിന്നീട് പൊടി തട്ടിയെടുത്തെന്നപോലെത്തെ സ്‌ക്രിപ്റ്റ്. ഒട്ടും ഇമോഷണല്‍ കണക്ഷനില്ലാത്ത കഥാപാത്രങ്ങള്‍, അറുബോറന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ക്രിഞ്ചടിപ്പിക്കുന്ന പാട്ടുകള്‍…. മദയാനപോലെ അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി നടക്കുന്ന നായകന്‍. 90കളിലെ ഹിറ്റ്‌മേക്കര്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് മുഖ്യവേഷത്തിലെത്തിയ ‘വരവ്’ ശരിക്കും ജെന്‍ സിക്കാര്‍ പറയുന്നതുപോലെ ഒരു കാട്ടാവരാതമാണ്. ഒരുകാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ‘ബ്ര്ഹമാണ്ഡങ്ങളുടെ ക്ലോസ്അപ്പ്’ എന്ന പേരില്‍ അദ്ദേഹത്തെ സൂക്ഷ്മദൃശ്യങ്ങളെക്കുറിച്ചും, ഷോട്ട് ഡിവിഷനെക്കുറിച്ചും, സൂമിങ്ങിനെക്കുറിച്ചുമൊക്കെ പഠനംവന്ന

അർജന്റീന-സ്പെയിൻ പോരാട്ടം കാണാം, ഇരുട്ടില്ലാതെ; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് പച്ചക്കൊടി, ലോഡ് ഷെഡിങ്ങിൽ കർശന നിർദേശവും!

KSEB power purchase approval World Cup final Kerala കെഎസ്ഇബി വൈദ്യുതി അനുമതി ചിത്രം

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.