സ്വയം കുഴി തോണ്ടിയോ കൈരളി ചാനല്‍ ? പ്രതിപക്ഷ നേതാവായി മാറിയ പിണറായിയെ കൈരളി ‘ഇരുട്ടിലാക്കിയോ’? കല്‍പ്പറ്റ വാര്‍ത്താ സമ്മേളന തത്സമയ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം രൂക്ഷം

അരുന്ധതി കൃഷ്ണ തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പ്രഭാവത്തോടെ വാണ ഒരു ഭരണാധികാരി പ്രതിപക്ഷ സ്ഥാനത്തേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ മാധ്യമ പ്രസക്തിക്ക് എന്തുപറ്റി? കഴിഞ്ഞ ദിവസം വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ തത്സമയ സംപ്രേഷണത്തിന്റെ സമയം പുറത്തുവിട്ടുകൊണ്ട് സിപിഎം സഹയാത്രിക ചാനലായ കൈരളി ന്യൂസ് പുറത്തിറക്കിയ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടിരിക്കുന്നത്. ‘പ്രതിപക്ഷ നേതാവ് പറയുന്നതെന്താ ജനങ്ങള്‍ കേള്‍ക്കേണ്ടേ??’

ഇത്തവണ ഓണം നാട്ടിലാഘോഷിക്കാം! സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ, ഇന്ന് മുതൽ ബുക്ക് ചെയ്യാം.

തിരുവനന്തപുരം:ഓണക്കാലമായതോടെ എല്ലാവർക്കും ഉണ്ടാവുന്ന ആശങ്കയാണ്, ഓണത്തിന് നാട്ടിൽ ഓണം പ്രിയപ്പെട്ടവർക്കൊപ്പം കൂടാനാവുമോയെന്ന്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ട്രെയിനുകളിൽ അനുഭവപ്പെടാറ് വലിയ രീതിയിലുള്ള തിരക്കാണ്. അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യന്ർ റെയിൽവേ.  ഓണയാത്രത്തിരക്ക് കുറയ്ക്കാൻ റെയിൽവേ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്. ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് മിഖേൽ മെറീനോ, ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)

ലൊസാഞ്ചലസ്:പകരക്കാരൻ മിഖേൽ മെറീനോയുടെ ഗോളിൽ സമനിലയിൽ നിന്ന് കരകയറി ലോകചാംപ്യന്മാരായ സ്പെയിൻ. ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. 88-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിനായി വിജയഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്‌പെയിനിനായി സ്‌കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ ഗോൾ നേടി. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന

കശുവണ്ടി അഴിമതി: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം.

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവയാസ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. ഹൈക്കോടതിയിലാണ് ബിജു മാപ്പപേക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമാണെന്നും കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ബിജു പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചു കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജു സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഇന്ന് രാവിലെയായിരുന്നു ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്

​”കരൂർ ദുരന്തം വെറും അപകടമല്ല, ‘രാഷ്ട്രീയ ചതി’? മുൻ സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിജയ്!”

ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറയുകയുണ്ടായി . തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ്

തമിഴ്‌നാട് സ്‌കൂളുകളിൽ ഇനി രാഷ്ട്രീയമില്ല! പുതിയ കർശന നിർദ്ദേശത്തിന് പിന്നിലെന്ത്?

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ

ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യയാത്രക്ക് തയ്യാറായി ഇന്ത്യൻ വംശജൻ! 14ന് ദൗത്യത്തിന് തുടക്കമാകും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്. കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്‌കോസ്മോസ് സയൂസ് MS-29 ബഹിരാകാശ

അനസ്തേഷ്യ നൽകിയതിലെ പിഴവ്; ഒന്നര വയസുകാരന്റെ അവസ്ഥ ഗുരുതരം; ആശുപത്രിയ്‌ക്കെതിരെ ആരോപണം

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുഞ്ഞിന്റെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലായ് അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വീഴ്ചയിൽ ചുണ്ടിനും താടിക്കുമായി ഉണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്. വൈകുന്നേരത്തോടെ അനസ്തേഷ്യ ഡോക്ടറെത്തി വാർഡിൽ വെച്ച് മാതാവിന്റെ

തൃണമൂൽ വിട്ട പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക്; ബംഗാൾ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത പ്രഹരമേകി, പാർട്ടിയിൽ നിന്ന് രാജിവെച്ച മൂന്ന് മുൻ എം.പിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച് ബിജെപി പാളയത്തിലെത്തിയത്. തൃണമൂൽ സർക്കാരിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉന്നയിച്ചാണ് മുതിർന്ന

ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ടതില്ല’; രാഗേഷിനെ തള്ളി കെ.കെ. ശൈലജ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. ദിവ്യ എസ്. അയ്യരെ മാറ്റിയ സർക്കാർ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുൻ മന്ത്രിയും  സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ വ്യക്തമാക്കി. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ പുനർനിയമിക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്ന് ശൈലജ പ്രതികരിച്ചു. സർക്കാർ മാറുമ്പോൾ തന്ത്രപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സാധാരണ ഭരണനടപടിയാണെന്നും, ഇതിൽ രാഷ്ട്രീയ ദുരൂഹതകൾ തിരയേണ്ടതില്ലെന്നും അവർ