സനയ് തകയ്ച്ചി മോദിക്ക് കൊടുത്ത ആ വമ്പന്‍ സമ്മാനം കണ്ടോ, കിടിലം

ഒന്നും രണ്ടുമല്ല, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും. വമ്പന്‍ വാഗ്ദാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ച്ചിയില്‍ നിന്നും ചര്‍ച്ചകളെ തുടര്‍ന്ന് ലഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനൊപ്പം, പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത്

ഒളിമ്പിക്സ് സ്വപ്നങ്ങളും കുന്നുകൂടുന്ന മാലിന്യവും: തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: 2036-ൽ നഗരത്തെ ഒളിമ്പിക്സ് വേദിയാക്കുമെന്ന വൻ പ്രഖ്യാപനങ്ങളോടെ അധികാരത്തിലേറിയ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി, ആറുമാസം പിന്നിടുമ്പോൾ കടുത്ത മാലിന്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ പ്രകടനപത്രികയിലെ ‘മാലിന്യവിമുക്ത നഗരം’, ‘ഒളിമ്പിക്സ് നഗരം’ എന്നീ വാഗ്ദാനങ്ങൾ മുൻനിർത്തിയാണ് ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരഭരണം ബിജെപിക്ക് ലഭിച്ചത്. എന്നാൽ, പ്രഖ്യാപനങ്ങൾ ആവേശത്തോടെ സ്വീകരിച്ച ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ​ആറ്റുകാൽ പൊങ്കാല

ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; മൊഴിയില്‍ അവിശ്വാസം ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന് കുരുക്കോ

ഭൂട്ടാന്‍ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്‍കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക്

ദേശീയപാതയിലെ ഗർത്തം: ജലഅതോറിറ്റിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് വെളിപ്പെടുത്തൽ; അഞ്ചിടങ്ങളിൽ വൻ അപകടസാധ്യത.

ആലപ്പുഴ: തങ്ങളുടെ മുന്നറിയിപ്പുകൾ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻഎച്ച്എഐ) അവഗണിച്ചതിനാലാണ് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതെന്ന് ജലഅതോറിറ്റി. നിർമ്മാണം തുടങ്ങുംമുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന് നിർദേശിച്ചിരുന്നു എന്നും ഇക്കാര്യം എൻഎച്ച്എഐ കരാറുകാരൻ ഗൗരവമായി എടുത്തില്ലെന്നുമാണ് ജലഅതോറിറ്റി എൻജിനീയർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഇനിയും അഞ്ചിടങ്ങളിൽ ഇത്തരത്തിൽ വൻ അപകട സാദ്ധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന മുന്നറിയിപ്പ് നൽകി. പദ്മാക്ഷി കവല, വയലാർ കവല, തങ്കി കവല, തിരുവിഴ കവല, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് അപകസാദ്ധ്യത

ഹോർമുസ് കടലിടുക്കിൽ ഒരാഴ്ചത്തേക്ക് സംഘർഷമില്ല; ദോഹ ചർച്ചയിൽ പരോക്ഷ ധാരണയുമായി യുഎസും ഇറാനും.

ദുബായ്: പശ്ചിമേഷ്യായുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷത്തിന് അയവുവരുത്താൻ ഇറാനും യുഎസും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണം എന്ന കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നും

അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി നടക്കുന്ന വൻ അവയവ കച്ചവടത്തെയും വ്യാജരേഖനിർമാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശനായിരിക്കും അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ നടത്തിയ വ്യാപകമായ റെയ്ഡിനെ തുടർന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവർ

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; പൊലീസുകാർ അടക്കം 11 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പതിനൊന്നുപേർക്ക് പരിക്ക്. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ സ്വന്തം ശരീരത്തിൽ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയിരുന്നു. ഇതറിഞ്ഞ ജയിൽ ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇതോടെ തടവുകാരെല്ലാം ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.സംഘർഷത്തിൽ പ്രിസൺ

​’ഓപ്പറേഷൻ തൂഫാൻ വാരിയേഴ്സായി’ സിനിമാതാരങ്ങൾ; ലഹരിവിരുദ്ധ പ്രതിജ്ഞ നാളെ

തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രതിജ്ഞയെടുക്കുന്നു. ജൂലായ്‌ 2ന്‌ രാവിലെ 10ന്‌ ചിത്രാഞ്ജലിയിൽ നടക്കുന്ന ചടങ്ങ്‌ ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സൈജു കുറുപ്പ്‌ നായകനാകുന്ന ഹരിവരാസനം എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരുമാണ്‌ തൂഫാൻ വാറിയർമാരായി ലഹരിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്‌. സൈജു കുറുപ്പിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക്, തിരക്കഥാകൃത്ത്

ധനബില്ല് നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, വീര്യം കുറഞ്ഞ മദ്യത്തിനും നികുതി മാറ്റം

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ സഭയിൽ ഹാജരായിരുന്നില്ല. ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി അവതരിപ്പിക്കുകയും അവ ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയുമായിരുന്നു. ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളി. ഈ വിഷയം ഫിനാൻസ് ബില്ലിൽ ഒളിച്ചുകടത്തിയതല്ലെന്നും മറിച്ച് ബജറ്റിൽ തന്നെ അവതരിപ്പിച്ച ടാക്സ് നിർദ്ദേശമാണെന്നും

കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മരണം: കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കാപ്പ കേസ് പ്രതിയുടെ മൃതദേഹമെന്ന് പൊലീസിന്റെ നിഗമനം . വിവിധ കേസുകളിൽ പ്രതിയായ മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു . അടുത്തിടെയാണ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കാപ്പ കേസ് പ്രതിയായതിനാൽ ഫൈസലിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക്