​’പോലീസ് മോശമായി പെരുമാറി’: സുഗതനെ വൈകിട്ടുവരെ കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയാണ് ഇന്ന് വെെകിട്ട് 5.30വരെ കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സുഗതൻ രണ്ട് പേരെ ആക്രമിച്ചെന്നും കേസിൽ ആയുധങ്ങൾ കണ്ടെത്താനുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു . അതിനിടെ, തിരുവനന്തപുരത്ത് എത്തിയതിനു ശേഷം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വാഹനത്തിൽവച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയിൽ അറിയിച്ചു . പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വട്ടിയൂർകാവിൽനിന്നുള്ള പൊലീസ്

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതൽ വേണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം അഞ്ചുവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ,

കോടതിയിൽ പൊരുതി തോറ്റു : ഒടുവിൽ മാപ്പപേക്ഷ, ശ്രീശാന്തിന്റെ വിലക്ക്നീക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം.ഇന്ന് ചേർന്ന കെ .സി. എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. കേരള ക്രിക്കറ്റ് അസോസിയേഷന് അപകീർത്തി വരുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. കെ സി എ യുടെ ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി

“14 വർഷത്തെ സർവീസ്, 30 ദിവസത്തെ അവധി: ഒരു വീട്ടിൽ പോലും പരിശോധന നടത്താതെ ഉദ്യോഗസ്ഥൻ”

കറുകച്ചാൽ: ഡോ. ജെനു അലക്‌സ് ഒ.പി.യിലുണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ഞായറൊഴികെ എല്ലാ ദിവസവും ഡോക്ടർ ആശുപത്രിയിലുണ്ടെന്ന് എല്ലാവർക്കും അറിയാം. കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിൽ ഇദ്ദേഹം അവധിയില്ലാത്ത ഡോക്ടർ. ഇത് കഴിഞ്ഞ 14 വർഷമായുള്ള പതിവാണ്. ഇതിന് മാറ്റം വരുത്താൻ ഡോക്ടർക്ക് ഇഷ്ടമല്ല .ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഇ.എൻ.ടി. സർജനുമാണ് വാഴൂർ പുളിക്കൽകവല സ്വദേശിയായ ജെനു അലക്‌സ്. ആശുപത്രിയുമായുള്ള ആത്മബന്ധവും ജോലിയോടുള്ള സ്നേഹവുമാണ് ജെനുവിനെ ഇങ്ങനെയാക്കിയത്. അടിയന്തര സാഹചര്യമാണെങ്കിലോ ഡോക്ടർമാർ ഇല്ലെങ്കിലോ ഞായറാഴ്ച അവധിയും വേണ്ടെന്ന് വെക്കും. 1994-ൽ

രാജസ്ഥാനിൽ യാത്രാബസിന് തീപ്പിടിച്ച് വൻ ദുരന്തം; ഏഴുപേർ മരിച്ചു, 22 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ബസ് അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സ്ലീപ്പർ ബസ്സ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശിൽനിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനത്തിനും തീപ്പിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്ചയിലാണ് രണ്ട് പേർ മരണപ്പെട്ടത്. പൊള്ളലേറ്റാണ് അഞ്ച്

BREAKING NEWS രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലർ സിനിമ പോലെ ഒടുവില്‍ ആ ഒസ്യത്ത് പോര് അവസാനിക്കുന്നു; ‘ദേവി ഫാര്‍മ’ ബാലഗോപാലിന്റെ മധ്യസ്ഥത ! കൊട്ടാരക്കര കോടതിയില്‍ നാടകീയ ഒത്തുതീര്‍പ്പ്; അണിയറയില്‍ ചരടു വലിച്ച് പ്രമുഖ വക്കീല്‍; ഇനി മുൻ മന്ത്രി ഗണേശനും സഹോദരിമാരും ഒന്ന്, ആർ.ബി. പിള്ളയുടെ കുടുംബത്തിൽ നിന്ന് സന്തോഷ വാർത്ത !

എസ്. നിരഞ്ജൻ തിരുവനന്തപുരം: ലോകം കണ്ട മികച്ച രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ വെല്ലുന്നതായിരുന്നു കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇതിഹാസ താരം ആര്‍.ബാലകൃഷ്ണപിള്ളയുടെ മക്കള്‍ തമ്മിലുള്ള സ്വത്തിനായുള്ള പോര്  മികച്ച സിനിമാ ത്രില്ലര്‍ പോലെ അത് അവസാനിക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാന്‍ സിനിമാ തിരക്കഥയിൽ കാണുന്നത് പോലെ നായകന്റെ സുഹൃത്ത് അവതരിക്കുന്നു.  ദൈവം  നേരിട്ട് വന്നിറങ്ങി മധ്യസ്ഥത വഹിച്ചാല്‍ പോലും തീരാത്ത, അത്രയും കലുഷിതമായ ഒസ്യത്ത് തര്‍ക്കം രമ്യമായി ഗണേഷ്‌കുമാറിന്റെ ഉറ്റ സുഹൃത്ത് ദേവി ഫാര്‍മ ഉടമയും

ബ്ലെയ്ഡ് സമരത്തിൽ പോലീസ് നടപടി; എസ്എഫ്ഐയ്ക്ക് കടുത്ത തിരിച്ചടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരസ്ഥലത്ത് ബ്ലെയ്ഡുകൾ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരെ പൂട്ടാൻ പോലീസ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം പ്രതികളായ കേസിൽ നാലുപേരെ ഇതുവരെ പിടികൂടുകയുണ്ടായി . ജില്ലാസെക്രട്ടറി എ.എ. നന്ദൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം അബിൻ രത്‌ന എന്നിവർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പത്തുപേരും കണ്ടാലറിയാവുന്ന നൂറിലേറെപ്പേരാണ് കേസിലെ പ്രതികൾ. പ്രധാനപ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മാർച്ചിനിടെ ബ്ലേഡുകൾ ഉപയോഗിച്ച് പോലീസിന്റെ ബാരിക്കേഡ്

എക്സാലോജിക് കേസിൽ വൻ തിരിവ്: അന്വേഷണ വലയിൽ മന്ത്രി മുഹമ്മദ് റിയാസും; അക്കൗണ്ടുകൾ പരിശോധിക്കും!

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് കിട്ടിയ പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. മുൻമുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം

വിഴിഞ്ഞം ഓഹരി വിൽപന; അനുമതി തേടി അദാനി സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി പോർട്ടുമായി ഒന്നിച്ചുചേർന്നു നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഇത്തരമൊരു നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന്

മിന്‍ഹാജ് ആലം പുതിയ ആഭ്യന്തര സെക്രട്ടറി: ഭരണതലത്തില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലത്തെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ക്രമസമാധാന പാലനത്തിലും ഭരണനിര്‍വഹണത്തിലും അതീവ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് മിന്‍ഹാജ് ആലം എത്തുന്നതോടെ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.