യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിന് എതിരെ വിമർശനവുമായി നടൻ വിനായകൻ

തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക്

ആര്‍.എസ്.എസിന്റെ മൂന്നാം നമ്പര്‍ ശത്രു ജോണ്‍ ബ്രിട്ടാസ്‌; പരീക്ഷാത്തട്ടിപ്പ് സമരം രാഷ്ട്രീയവത്കരിച്ചതില്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍

ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ

എന്ന് വരും! എന്ന് വരും ! കെപിസിസി അധ്യക്ഷ കസേരയിലേക്ക് അഞ്ച് പ്രധാന പേരുകള്‍ സജീവ പരിഗണനയില്‍; ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും പഴയ അധ്യക്ഷന്മാരും ചരടുവലി മുറുക്കുന്നു; ഓഗസ്റ്റ് പകുതിയോടെ പുതിയ പ്രസിഡന്റ് വരും

ശരണ്യ കൃഷ്ണന്‍ തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ് രണ്ട് മാസം പിന്നിടുമ്പോഴും, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപോലെ മുന്നോട്ട് നയിക്കേണ്ട കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അടിയന്തര നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നു കഴിഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ അംഗമായ സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്തും തുടരുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര നേതൃത്വം അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്. ഇതിനിടെ

ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, ആഗസ്റ്റ് 22 മുതൽ 30 വരെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : 2026-27 വർഷത്തിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് 13ന് പരീക്ഷ ആരംഭിക്കുക. ഹയർസെക്കന്ററി വിഭാഗത്തിന് 14ന് ആണ് ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷ ഓഗസ്റ്റ് 20ന് അവസാനിക്കും. 21 മുതൽ സ്‌കൂളുകൾ ഓണാവധിക്കായി അടയ്ക്കും. അന്ന് പ്രവൃത്തി ദിനമായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21ന് നടക്കും. ഓഗസ്റ്റ് 31ന് ആണ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുക.

സുരേഷ് ഗോപിയുടെ കത്തിന് ഫലം ; സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി

ന്യൂഡൽഹി: വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്‌സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങൾ വിശദീകരിച്ചത്.

നിവിൻ പോളി വേദിയിൽ, ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്ന് നാക്കുപിഴച്ച് രമേശ് ചെന്നിത്തല; പിന്നാലെ തന്നെ തിരുത്താൻ സദസ്സിനോട് ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം:  അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് ആരംഭിച്ച പ്രൊജക്ട് സീറോ ഉദ്ഘാടന പരിപാടിക്കിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിയെ നവീൻ പോളി എന്നായിരുന്നു മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് സ്വയം തിരിച്ചറിഞ്ഞ മന്ത്രി, സദസ്സിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടു.. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കും എതിരായിട്ടുള്ള പോരാട്ടമാണ് നടത്തുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല

വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന് രാഹുൽ; എതിർത്ത് കിരൺ റിജിജു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.’ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.വിദ്യാർത്ഥികൾക്കെതിരെ

സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വി.സിക്കെതിരേ വിദ്യാർഥി പ്രതിഷേധം

ചണ്ഡീ​ഗഢ്: ചണ്ഡീ​ഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാ​ഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജം​ഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഖജനാവിലെ നഷ്ടം നികത്താനും പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങളുമായി സംസ്ഥാന സർക്കാർ. 1. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. 2. പ്ലാൻ സ്‌പേസ് 2.0 ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ്

NEET സമരത്തിന്റെ ഹീറോയ്ക്ക് പിന്നാലെ പെൺകുട്ടികളുടെ പുതിയ ക്രഷ് ഇനി കല്യാണപ്പന്തലിലേക്ക്?

രാഷ്ട്രീയ രംഗത്തും സമരവേദികളിലും നിരവധി നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സമരം കഴിഞ്ഞ് വ്യക്തിജീവിതത്തിൽ വലിയ മാറ്റം സംഭവിച്ച ഒരു നേതാവിനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജിത്ത് ദീപ്കെയാണ് പുതിയ ചർച്ചയിലെ താരം. NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിജിത്ത് ദീപ്കെയുടെ വീട്ടിൽ ഇപ്പോൾ സമരങ്ങളുടെ തിരക്കല്ല, വിവാഹാലോചനകളുടെ തിരക്കാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരവേദികളിലെ