“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!

Jolly Isho Malayalam actress sharing experience with Mohanlal

മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടിയും അമ്മ അംഗവുമായ ജോളി ഈശോ. കരിയറിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ ജോളി, തുടക്കകാലത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കമന്റുകൾ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വെളിപ്പെടുത്തി.ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോളിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളുടെ കൂടെ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്വാസം മുട്ടുന്ന അനുഭവം ഉണ്ടായിട്ടില്ലെന്ന് ജോളി പറയുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ചില അനുഭവങ്ങളുണ്ടായെന്നും അദ്ദേഹം കമന്റ് പറയുന്ന ആളാണെന്നും ജോളി

ഐഷി ഘോഷിന് ആശ്വാസം! അറസ്റ്റ് വാറണ്ട് പൂർണമായി റദ്ദാക്കി പട്യാല ഹൗസ് കോടതി; ഇന്നലെ സ്റ്റേ, ഇന്ന് റദ്ദാക്കൽ, പിഴയും ഒടുക്കണം

Aishe Ghosh SFI arrest warrant cancelled Patiala House Court ഐഷി ഘോഷ് വാറണ്ട് റദ്ദാക്കി ചിത്രം

ന്യൂഡൽഹി : എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വർഷം മുൻപുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഐഷി നൽകിയ അപേക്ഷയിലായിരുന്നു ആ നടപടി. ഇതിന് പിന്നാലെയാണ് ഇന്ന് വാറണ്ട് പൂർണമായി റദ്ദാക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്. നേരത്തേ അയച്ച സമൻസിൽ ഹാജരാകാത്തതിന് പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2021ൽ ന്യൂഡൽഹിയിലെ ബംഗ്ല ഭവനുമുന്നിൽ നടന്ന ഒരു

പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി! സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് സ്ഥിരീകരണം, വിജിലൻസ് ആദ്യമേ തള്ളിയ കേസ് സിപിഎമ്മിന് രാഷ്ട്രീയായുധമായേക്കും!

Punarjani case VD Satheesan vigilance dismissed പുനർജനി കേസ് സതീശൻ ചിത്രം

തിരുവനന്തപുരം : വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ വിവാദമായ പുനർജനി കേസ് ഒടുവിൽ എഴുതിത്തള്ളി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. 2018ൽ നിയമസഭയിൽ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ച ആരോപണത്തിലാണ് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് തുടക്കമായത്. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വിജിലൻസ് കണ്ടെത്തിയത് എന്തൊക്കെ? വിദേശത്തുനിന്ന് സമാഹരിച്ച പണം ഒരു ജീവകാരുണ്യ സംഘടനയായ

ഉദ്ധവ് താക്കറെയെ പൂട്ടി ഗഡ്ഗരി; മുംബൈ ശിവാജി പാര്‍ക്കില്‍ വന്‍ റാലിക്കിറങ്ങിയ ശിവസേന നേതാവിനെ കണ്ടം വഴി ഓടിച്ച് സുരേഷ് ഗോപിയും!

Nitin Gadkari Uddhav Thackeray E20 ethanol controversy നിതിൻ ഗഡ്കരി ഇ20 ചിത്രം

ഞങ്ങള്‍ നടപ്പാക്കുമ്പോള്‍ ആഹാ… നിങ്ങള്‍ക്ക് നടപ്പാക്കുമ്പോള്‍ ഓഹോ… പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന്കാട്ടി ഗഡ്ഗരി കളത്തിലിറങ്ങിയിരിക്കുകയാണ്. കരിമ്പ് കര്‍ഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായി ലാലു പ്രസാദ് യാദവ് എഥനോള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് കിടിലം കേട്ടോ. ഗഡ്ഗരി തുടങ്ങിയാലോ എന്തോ ഒരു വശപിശകെന്ന്. ഈ ഇരട്ടത്താപ്പ് ചര്‍ച്ചയാക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. കാരണം പ്രധാന്‍ ഗയാ നെക്‌സ്റ്റ് ഗഡ്കരി എന്നതാണ് രാജ്യത്തെ സോഷല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്ന്. മഹാരാഷ്ട്ര ഭരണകൂടങ്ങളും കരിമ്പ് കൃഷിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നത് ചരിത്രവും സത്യവും.

ഒന്നേകാൽ ലക്ഷം ശമ്പളമുള്ള ചീഫ് തസ്തികയിൽ 58 മാർക്കിന്റെ ഉത്തരം അപ്രത്യക്ഷമായി; ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക്, വിജിലൻസ് വലയിൽ പിഎസ്‌സി; ഈ അട്ടിമറി ആരും കാണുന്നില്ലേ?!

PSC exam scam Chief Industrial Infrastructure Planning Board പിഎസ്‌സി അട്ടിമറി ചിത്രം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‌സി) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ക്രമക്കേട് വീണ്ടും കത്തുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) എന്ന ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി നടന്നതെന്ന ഗുരുതര ആരോപണം ഉയരുന്നത്. അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ഈ തസ്തികയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചപ്പോൾ, 100 മാർക്കിൽ 58 മാർക്കിന്റെ

ഉള്ളുലച്ച ആ രാത്രിക്ക് ഇന്ന് രണ്ട് വയസ്; മുണ്ടക്കൈ-ചൂരൽമല ഓർമകളിൽ ഇന്നും തീരാത്ത വേദന, ഹൃദയഭൂമിയിൽ അനുസ്മരണം

Wayanad landslide second anniversary Mundakkai Chooralmala വയനാട് ഉരുൾപൊട്ടൽ വാർഷികം ചിത്രം

വയനാട് : കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുന്നു. 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്. ജൂലൈ 29ന് രാത്രി 11.45ഓടെ പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി, മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിൽ എത്തി. ഔദ്യോഗിക

“പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ലുവൻസർ ആയിക്കോളൂ”; മോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, വീണ്ടും വലിയ പ്രക്ഷോഭത്തിന് മുന്നറിയിപ്പ്

Abhijeet Dipke CJP Modi criticism protest അഭിജീത് ദിപ്കെ ചിത്രം

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി വിട്ട് സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് ദിപ്കെയുടെ വിമർശനം. ജന്തർ മന്തറിൽ 36 ദിവസം നീണ്ട പ്രതിഷേധത്തിനുശേഷം സ്വദേശമായ ഛത്രപതി സംഭാജിനഗറിലേക്ക് മടങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “36 ദിവസത്തെ ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും നീണ്ട സമരത്തിനുശേഷം സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനും അമ്മ പാകം ചെയ്യുന്ന

ഒടുവിൽ കേന്ദ്രം സമ്മതിച്ചു, ബിഎസ്-3 വാഹനങ്ങൾക്ക് ഇ20 പെട്രോൾ കേടുവരുത്താം; വൻ പ്രതിഷേധവുമായി ‘ഇ20 ജനതാ പാർട്ടി’; ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് സമൂഹമാധ്യമ കൊടുങ്കാറ്റ്

Nitin Gadkari E20 petrol BS-3 vehicles parliament നിതിൻ ഗഡ്കരി ഇ20 പെട്രോൾ ചിത്രം

  ന്യൂഡൽഹി : രാജ്യത്താകെ വ്യാപക ചർച്ചയായ ഇ20 പെട്രോൾ വിവാദത്തിൽ ഒടുവിൽ നിർണായക സമ്മതവുമായി കേന്ദ്ര സർക്കാർ. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചാൽ ബിഎസ്-3 വാഹനഭാഗങ്ങൾക്ക് കേടുവരാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. 2005 ഏപ്രിൽ ഒന്നിനും 2016നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ

ആശുപത്രികളെ തകര്‍ക്കാന്‍ വിദേശ മൂലധന ശക്തികളോ? മന്ത്രി മുരളീധരന്‍ ആ പേരുകള്‍ വെളിപ്പെടുത്തണം; കുടപിടിക്കുന്ന മാധ്യമങ്ങളുടെ പേരും പുറത്തു പറയണം. ഒളിച്ചുകളി അവസാനിപ്പിക്കണം; ലീഡറുടെ മകന്‍ ആ കള്ളന്മാരെ പൊതു സമൂഹത്തില്‍ തുറന്നു കാട്ടണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ കുഴപ്പങ്ങളും വീഴ്ചകളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില സ്വകാര്യ ആശുപത്രികളിലെ വിദേശ മൂലധന ശക്തികളും മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദേശ മൂലധന ശക്തികളുടെ ഗൂഢാലോചനയെക്കുറിച്ച് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഏതൊക്കെ വിദേശ മൂലധന ശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? അവര്‍ക്ക് വഴങ്ങി കൊടുക്കുന്ന മാധ്യമങ്ങള്‍ ഏതൊക്കെയാണ്?

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ചങ്ങലയിടാന്‍ ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’: കേരള പൊലീസിന്റെ സൈബര്‍ കമാന്‍ഡ് വിപുലീകരിച്ച് സര്‍ക്കാര്‍; ഇനി കളി മാറും

തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തെ വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കും സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ കേരള പൊലീസ് കൂടുതല്‍ സജ്ജമാകുന്നു. സംസ്ഥാനത്തെ മുഴുവന്‍ സൈബര്‍ സുരക്ഷാ-അന്വേഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ‘സ്റ്റേറ്റ് സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍’ ഔദ്യോഗികമായി നിലവില്‍വന്നു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിന്റെ നിലവിലുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെയാണ് സംസ്ഥാനത്തെ പരമോന്നത സൈബര്‍ ഏകോപന ഏജന്‍സിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിന്റെ’ മാതൃകയില്‍, സംസ്ഥാന തലത്തില്‍