തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ വിജയ് ? വിജയ്‌യെ കാണാൻ കഴിയുന്നത് നടിക്ക് മാത്രം , തൃഷ ബന്ധത്തെക്കുറിച്ച് പുതിയ അവകാശവാദം

ചെന്നെെ : നടി തൃഷയെ വിമർശിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി ഉദയകുമാർ. മുഖ്യമന്ത്രി വിജയ്‌യെ കാണാൻ തൃഷയ്ക്ക് മാത്രമാണ് പ്രത്യേക അവസരം ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഉടൻ തന്നെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ മറ്റാർക്കാണ് സാധിക്കുകയെന്നും ഉദയകുമാർ ചോദിച്ചു. നേരത്തെ വിജയ്‌ അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ റിലീസ് ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയതിനെതിരെയും ഉദയകുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള

ധർമേന്ദ്ര പ്രധാനിന് പിന്തുണയുമായി ബിജെപി നേതാക്കളുടെ നിര; വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേതാക്കൾ

ന്യൂഡൽഹി: വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ തുടർന്ന് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ,ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് പ്രധാനന്റെ വസതി സന്ദർശിച്ചത്. ബിജെപി പ്രധാനൊപ്പം ഉറച്ചുനിൽക്കുന്ന എന്ന് വ്യക്തമാക്കുന്നതിനാണ് സന്ദർശനം. അതിനിടെ പ്രധാന്റെ രാജിയെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ്

മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു

മലപ്പുറം:  കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറി‌ഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറി‌ഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ നേതൃത്വം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്ഐടി പുനഃസംഘടിപ്പിച്ച് യുപി സർക്കാർ

UP government reconstitutes SIT for Ayodhya Ram Temple donation probe

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും. മോഷണവുമായി

നേഹ്റു ട്രോഫി ജലമേള നടത്തിപ്പ്: വിവാദത്തിലായ ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റിന് കരാർ നൽകാൻ നീക്കം; പ്രതിഷേധം ശക്തം

ആലപ്പുഴ:ഇത്തവണത്തെ നെഹ്‌റു ട്രോഫി ജലമേളയുടെ നടത്തിപ്പ്, കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാർ ഇവന്റ്സ് എന്ന വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് ആലോചന . കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കാറിന് തന്നെ നല്‍കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്സിക്യൂട്ടീവ്

കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ് , കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ

Chandu trolls Krishnakumar online post

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെന്ന പ്രചാരണത്തിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. പ്രക്ഷോഭത്തിനെതിരെ രംഗത്തെത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനും അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പേളിക്കുമാണ് ചന്തുവിന്റെ ട്രോൾ. ഇരുവരുടെയും മുൻനിലപാടുകൾ സൂചിപ്പിച്ചായിരുന്നു ട്രോൾ. ‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’, എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ ‘കാവി എന്റെ ഇഷ്ടനിറമാണ്’ എന്നും

പണം അയച്ചാൽ ലഹരി എത്തും; ലൊക്കേഷൻ പങ്കിട്ട് മയക്കുമരുന്ന് വിതരണം, ‘ഓപ്പറേഷൻ തൂഫാനിൽ’ അധ്യാപികയും കുടുങ്ങി.

A teacher involved in an alleged drug-related case faces suspension following an investigation.

വടകര : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിലെ അന്വേഷണം വ്യാപിക്കുന്നതിനിടെ, വടകരയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ . പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിന്റെ അന്വേഷണത്തിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന സൂചന. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും

കേസുകൾ പിൻവലിക്കും; നഷ്ടപരിഹാരത്തിൽ ഉടൻ തീരുമാനം – സി.ജെ.പിയുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി :  കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. പ്രതിഷേധക്കാരുടെ പേരില്‍ പോലീസ് എടുത്ത കേസുകളെല്ലാം പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുണ്ടാകില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രമന്ത്രി ജെ പി നദ്ദ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഴുവന്‍

ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, ജനാധിപത്യത്തെ ഭയക്കേണ്ട; ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സിജെപിയുടെ ആദ്യ പ്രതികരണം

Party reacts officially

ന്യൂഡൽഹി:  വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.“ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക്