സാബു ജേക്കബ് ചതിച്ചു, ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച; അവധി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന ആർ.സുഗതൻ, അപേക്ഷ ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Truck crashes, catches fire

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. ആര്‍ക്കും പരുക്കുകള്‍ ഇല്ല. ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.

കൊല്ലത്തെ യുവാവിന്റെ മരണം; കസ്റ്റഡി മർദ്ദനത്തിന് തെളിവില്ല, ശരീരത്തിൽ പാടുകളില്ലെന്ന് പൊലീസ് ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, സമഗ്ര അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി

കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരി​ച്ചത്. അയൽവാസി​യായ 13കാരനെ കാണാനി​ല്ലെന്ന പരാതി​യെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ്

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ 63-ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു; അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ICAR-CTCRI) 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. കൈവരിച്ച ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

EXCLUSIVE പോലീസ് ഓഫീസര്‍മാരെ കൂടാതെ ന്യൂസ് ചാനലിലെ @@@@@@@ എട്ടു മണിയോടെ വിളിച്ചിട്ടുണ്ട്! എലത്തൂര്‍ തീവണ്ടി സ്‌ഫോടനം: എ.ഡി.ജി.പി: പി. വിജയനെ കുടുക്കാന്‍ നീക്കം നടന്നതായി വിവരങ്ങള്‍; ഓപ്പറേഷനിൽ പങ്കെടുത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് എല്ലാം ഞെട്ടിക്കുന്ന ഓർമ്മകൾ ! മംഗളം ടിവി സ്തോഭജനകമായ സംഭവത്തിന്റെ നേർചിത്രം പുറത്തുവിടുന്നു.

എസ്. നിരഞ്ജൻ തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ  കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണത്തില്‍ ഇടപെട്ടുവെന്നും ആരോപിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പി. വിജയനെതിരെ എടുത്ത നടപടികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, മംഗളം ടിവി നടത്തിയ അന്വേഷണാത്മക കണ്ടെത്തൽ സ്ഫോടനാത്മകമാണ്. എ.ഡി.ജി.പി: വിജയനെതിരേ പോലീസ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായ സംശയം സർക്കാരിന് മുന്നിലുണ്ട്. ‘ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ‘ എന്നത് സത്യമാകുന്നു. അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന

പോലീസ് അസോസിയേഷന്‍ പുനഃസംഘടന: ഡി.ജി.പിയുടെ തടസ്സവാദം തള്ളി; ജി.ആര്‍.അജിത്തിന്റെ ഫോര്‍മുല അംഗീകരിച്ച് ഉത്തരവിറങ്ങി; മംഗളം ടി.വി. വാര്‍ത്ത ശരിവെച്ച് ആഭ്യന്തര വകുപ്പ്

എസ്.നിരഞ്ജന്‍ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അന്തിമതീരുമാനം. രണ്ട് സംഘടനകള്‍ മതിയെന്ന യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ പ്രമുഖ നേതാവ് ജി.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പോലീസ് അസോസിയേഷന്‍ പുനഃസംഘടനയി ല്‍ ജി.ആര്‍.അജിത്തിന്റെനിലപാട് സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നുവെന്ന വിവരം ‘മംഗളം ടി.വി.’ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. https://mangalamtv.in/will-the-kerala-police-officers-association-led-by-c-r-biju-cease-to-exist/ മൂന്ന് അസോസിയേഷനുകള്‍ വേണമെന്ന സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന്റെ ഫോര്‍മുല തള്ളിയാണ് ആഭ്യന്തരമന്ത്രി

പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ ആക്രമണം; തമിഴ്നാട്ടിൽ 11-ാം ക്ലാസ് വിദ്യാർഥിനിയെ കഴുത്തറുക്കാൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം

ADGP MR Ajith Kumar DGP promotion Kerala Police എം ആർ അജിത് കുമാർ ഡിജിപി ചിത്രം

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിച്ചെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിയമ വിദഗ്ധരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. ആലപ്പുഴയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിനും അജിത് കുമാറിനെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടാണുള്ളത്. നിലവിലുള്ള കേസില്‍ തെളിവ് നശിപ്പിക്കലിന് അജിത് കുമാറിനെ പ്രതിയാക്കാമെങ്കിലും, രേഖകള്‍ തിരുത്തല്‍, വ്യാജ രേഖ ചമയ്ക്കല്‍, അന്വേഷണ

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച

"Mahila Morcha files a complaint against Janmani over remarks against the Prime Minister."

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ മോര്‍ച്ചയുടെ