സംസ്ഥാനത്ത് മഴ കനക്കുന്നു; മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി,രക്ഷാപ്രവർത്തനം ദുഷ്കരം

Rescue operation after Muthalapozhi boat capsizes

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളം മറിഞ്ഞത് ശക്തമായ കാറ്റ് പ്രദേശത്തു അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. കടലിൽ ശക്തമായ കടലാക്രമണം തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാത്രിയോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴവരെ ലഭിക്കാനും മണിക്കൂറിൽ

മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ; റെഡ് അലേർട്ട് ഇനിയും തുടരും!

കനത്ത മഴയെ തുടർന്ന് കേരളത്തിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട‌, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. കോട്ടയം കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ പ്രഫഷനൽ കോളജുകൾ,

കനത്ത മഴയും മണ്ണിടിച്ചിലും; ഗതാ​ഗതം തടസപ്പെട്ടു, പൊൻമുടി ഉൾപ്പെടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം: അതിശക്ത മഴയെ തുടർന്ന് തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിമുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ്

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായി പ്രതി ; കാണാന്‍ ആളും കൂടി

Koodathayi serial murder case accused Jolly arrives at court during a hearing.

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് അടിപൊളി ലുക്കില്‍.ജീന്‍സും ടോപ്പുമണിഞ്ഞ് മാറാട് പ്രത്യേക കോടതിയില്‍ എത്തിയ ജോളിയെ കാണാന്‍ ആളുകള്‍ കൂടുകയും ചെയ്തു. കോടതിവരാന്തയിലെ ബെഞ്ചിന് പുറത്തിരുന്ന് തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായാണ് ജോളിയെ കണ്ടത്. മുൻഭർത്താവ് റോയ്‌തോമസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിനെ വിസ്തരിക്കുമ്പോൾ വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ കോടതിമുറിയിൽ ഓരോപോയിന്റും ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു. കോടതിനടപടികൾ അവസാനിച്ച് ഉച്ചയ്ക്ക് മൂന്നുമണിയോടെ കോഴിക്കോട് ജില്ലാജയിലിലേക്ക് കൊണ്ടുപോവുമ്പോൾ

കേരളത്തിൽ പേമാരി താണ്ഡവം; ഉരുൾപൊട്ടലിൽ 3 മരണം, നിരവധി പേരെ കാണാനില്ല; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!

Kerala heavy rain landslide deaths red alert eight districts കേരളം മഴ ഉരുൾപൊട്ടൽ ചിത്രം

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുകളും  റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരണം മൂന്ന് ആയി. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂലൈ 31) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി

എസ്. ശ്രീജിത്തിന് ഡിജിപി റാങ്ക്; അജിത് കുമാറിന്റെ സസ്‌പെൻഷൻ തുണയായി;ബല്‍റാം കുമാര്‍ ഉപാധ്യായ സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി; ബെവ്കോയുടെ സിഎംഡിയായി യോഗേഷ് ഗുപ്ത

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ അഴിച്ചുപണിയുമായി സർക്കാർ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ സുപ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഭരണനിർവ്വഹണവും ക്രമസമാധാന പാലനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് എസ്. ശ്രീജിത്തിന് ഡിജിപിയായി

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്‍മീഡിയിയില്‍ പങ്ക് വച്ച് താരം

തിരുവനന്തപുരം: സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസന’ത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചയിതാവ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ ശ്രദ്ധേയങ്ങളായ നിരവധിയേറെ ചിത്രങ്ങൾ സമ്മാനിച്ച ‘അജിത് വിനായക ഫിലിംസി’ന്റെ ബാനറിൽ വിനായക അജിത് ആണ് ‘ഹരിവരാസനം’ നിർമ്മിക്കുന്നത്. ‘മാളികപ്പുറം’ എന്ന വൻ

സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണി നടത്തി സർക്കാര ഉത്തരവ്. 10 മുതിർന്ന ഐ.പി.എസ് (IPS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളിൽ നിയമിച്ചുമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പ്രധാന സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളും: രമേഷ് കുമാർ പി.എൻ IPS (2015): എറണാകുളം റേഞ്ച് വി. & എ.സി.ബി (V&ACB) എസ്.പി സ്ഥാനത്ത് നിന്ന് മാറ്റി കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി (എക്സ്-കേഡർ) നിയമിച്ചു. സുനിൽ എം.എൽ IPS (2015): എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ഓപ്പറേഷൻസ്) എസ്.പി

യുഎസിൽ പഠിച്ച് ജോലി ചെയ്യണോ? ഇനി 95 ലക്ഷം രൂപ വേണ്ടിവരും; ട്രംപിന്റെ പുതിയ ഒപിടി ഫീസ് പദ്ധതി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇരുട്ടടി; ഇത് വല്ലാത്ത ചതി തന്നെ!

US OPT fee 100000 dollars Indian students Trump H1B setback യുഎസ് ഒപിടി ഫീസ് ചിത്രം

യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി കഠിനാധ്വാനം മാത്രം പോരാ, ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടി കണ്ടെത്തേണ്ടി വന്നേക്കും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താൻ ആലോചിക്കുന്ന ഫീസാണിത്. വിദേശ വിദ്യാർത്ഥികൾക്കായുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) എന്ന വർക്ക് പെർമിറ്റ് പ്രോഗ്രാമിന് ഈ ഫീസ് ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ്

“കാവേരി വെള്ളം തരില്ല”; ഓഗസ്റ്റ് 13ന് കർണാടക ബന്ദ്; വിജയ് വന്നാൽ വിമാനത്താവളം ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്, ‘ജനനായകൻ’ പ്രദർശനം നിർത്തി!

Karnataka bandh August 13 Cauvery water Vijay airport threat കർണാടക ബന്ദ് ചിത്രം

തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ബെംഗളൂരുവിൽ ഇന്ന് (ജൂലൈ 31) വിളിച്ചുചേർത്ത യോഗത്തിലാണ് കന്നഡ സംഘടനകൾ ഈ തീരുമാനം പ്രഖ്യാപിച്ചത്. 1,600ലധികം സംഘടനകളുടെ പിന്തുണ മുൻ എംഎൽഎയും കന്നഡ ചളുവളി പക്ഷ (Chaluvali Vatal) പ്രസിഡന്റുമായ വാട്ടാൾ നാഗരാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ ബന്ദ്