അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണം. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതി 2 വർഷമായി പാർട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. ആരോപണങ്ങൾ എന്തെല്ലാം സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ, ലോക്കൽ കമ്മിറ്റി
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. അപകടകാരികളും അക്രമാസക്തരുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കർശനമായ വെറ്ററിനറി മാർഗനിർദേശങ്ങൾക്ക് വിധേയമായി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സംസ്ഥാനതല നിരീക്ഷണ സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചു. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പൊതുജനാരോഗ്യ പരിസ്ഥിതി ഓഫീസർ, മൃഗസംരക്ഷണ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി അനുരാഗ് താക്കൂർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ “പാർലമെന്ററി മര്യാദയില്ലാത്തതും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ച് ഗുരുതരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ” ഉന്നയിച്ചെന്നാരോപിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് വ്യാഴാഴ്ച താക്കൂർ നോട്ടീസ് സമർപ്പിച്ചത്. മൂന്ന് പേജുള്ള നോട്ടീസിൽ, വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും, സഭയോടും അമിത് ഷായോടും നിരുപാധികം മാപ്പ് പറയാൻ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകണമെന്നും താക്കൂർ
നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരായി നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുകയാണ്. “അമിത് ഷാ പാർലമെന്റ് സമുച്ചയത്തിൽ വരുന്നുണ്ട്, പക്ഷെ സഭയിലേക്ക് കയറില്ല” എന്നായിരുന്നു കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വിമർശനം. “ലാത്തിച്ചാർജിനും സ്ത്രീകളോടുള്ള അനാദരവിനും AK-47 പ്രയോഗത്തിനും ജിതേന്ദ്ര സിങ്ങിന് മറുപടി പറയാൻ കഴിയില്ല, അമിത് ഷായ്ക്ക് മാത്രമേ അതിന് കഴിയൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന്
ഒന്നുമില്ലേലും ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രി ഉള്ള നാടല്ലേ നമ്മുടേത്…! “പൂക്കി ഭരണം” എന്നൊന്നും പറയല്ലേ… പോലീസ് വന്ന് “ഫോൺ എപ്പോ തൂക്കി” എന്ന് പറഞ്ഞാൽ മതി! പക്ഷെ നമുക്കിത് പറയാതെ പറ്റില്ല, നമ്മുടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ “പൂക്കി ഭരണം” എവിടം വരെ ആയി എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത്. “പൂക്കി” ഇന്ന് ഒരു ജെൻസി വാക്ക് മാത്രമല്ല, അതൊരു രാഷ്ട്രീയ സംഭവം ആയി മാറിക്കഴിഞ്ഞു. ഈ ആഴ്ച ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പൂക്കി, പാചകം,
എം റിജു സ്വന്തം ജനതയെ തന്നെ സ്വന്തം പട്ടാളം വെടിവെച്ച് കൊല്ലുക. പാക് അധിനിവേശ കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലുകളില്‍ ഏകദേശം 20ലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നടന്ന പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂലൈ 27ന് ആരംഭിച്ച പ്രക്ഷോഭങ്ങളാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്. പ്രാദേശിക മനുഷ്യാവകാശ സംഘടനകളും ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും മരണസംഖ്യ 30
കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. പദ്ധതിക്കുള്ള ഫണ്ട് സമയത്തിന് ലഭിക്കാത്തതിനെ തുടർന്ന്, പല സ്കൂളുകളിലും ഭക്ഷണം മുടങ്ങാതിരിക്കാൻ പ്രധാനാധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ട ഗതികേടിലാണെന്നാണ് ആരോപണം. പാചകവാതക വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 4,000 രൂപയിലേക്ക് കുതിച്ചുയർന്നതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. സർക്കാർ അനുവദിക്കുന്ന തുക ഈ വർധിച്ച ചെലവിന് തികയാത്തതിനാൽ, പ്രധാനാധ്യാപകരും പാചകത്തൊഴിലാളികളും കടുത്ത ബുദ്ധിമുട്ടിലാണ്. ചില സ്കൂളുകൾ ഉയർന്ന വില നൽകി
ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും നൽകുന്ന Prevention of Insults to National Honour (Amendment) Bill, 2026 ലോക്സഭയും പാസാക്കി. ഇതോടെ ബില്ലിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 1971ലെ ദേശീയ ബഹുമതി നിയമം കൂടുതൽ ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരമുള്ള കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവോ പിഴയോ
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തെ തുടർന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് മുന്നറിയിപ്പ്










