EXCLUSIVE പോലീസ് ഓഫീസര്‍മാരെ കൂടാതെ ന്യൂസ് ചാനലിലെ @@@@@@@ എട്ടു മണിയോടെ വിളിച്ചിട്ടുണ്ട്! എലത്തൂര്‍ തീവണ്ടി സ്‌ഫോടനം: എ.ഡി.ജി.പി: പി. വിജയനെ കുടുക്കാന്‍ നീക്കം നടന്നതായി വിവരങ്ങള്‍; ഓപ്പറേഷനിൽ പങ്കെടുത്ത ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് എല്ലാം ഞെട്ടിക്കുന്ന ഓർമ്മകൾ ! മംഗളം ടിവി സ്തോഭജനകമായ സംഭവത്തിന്റെ നേർചിത്രം പുറത്തുവിടുന്നു.

എസ്. നിരഞ്ജൻ തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ  കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണത്തില്‍ ഇടപെട്ടുവെന്നും ആരോപിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പി. വിജയനെതിരെ എടുത്ത നടപടികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, മംഗളം ടിവി നടത്തിയ അന്വേഷണാത്മക കണ്ടെത്തൽ സ്ഫോടനാത്മകമാണ്. എ.ഡി.ജി.പി: വിജയനെതിരേ പോലീസ് ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായ സംശയം സർക്കാരിന് മുന്നിലുണ്ട്. ‘ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ‘ എന്നത് സത്യമാകുന്നു. അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന

പോലീസ് അസോസിയേഷന്‍ പുനഃസംഘടന: ഡി.ജി.പിയുടെ തടസ്സവാദം തള്ളി; ജി.ആര്‍.അജിത്തിന്റെ ഫോര്‍മുല അംഗീകരിച്ച് ഉത്തരവിറങ്ങി; മംഗളം ടി.വി. വാര്‍ത്ത ശരിവെച്ച് ആഭ്യന്തര വകുപ്പ്

എസ്.നിരഞ്ജന്‍ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അന്തിമതീരുമാനം. രണ്ട് സംഘടനകള്‍ മതിയെന്ന യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ പ്രമുഖ നേതാവ് ജി.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പോലീസ് അസോസിയേഷന്‍ പുനഃസംഘടനയി ല്‍ ജി.ആര്‍.അജിത്തിന്റെനിലപാട് സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നുവെന്ന വിവരം ‘മംഗളം ടി.വി.’ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. https://mangalamtv.in/will-the-kerala-police-officers-association-led-by-c-r-biju-cease-to-exist/ മൂന്ന് അസോസിയേഷനുകള്‍ വേണമെന്ന സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന്റെ ഫോര്‍മുല തള്ളിയാണ് ആഭ്യന്തരമന്ത്രി

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം

ADGP MR Ajith Kumar DGP promotion Kerala Police എം ആർ അജിത് കുമാർ ഡിജിപി ചിത്രം

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിച്ചെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിയമ വിദഗ്ധരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. ആലപ്പുഴയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിനും അജിത് കുമാറിനെതിരെ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിലപാടാണുള്ളത്. നിലവിലുള്ള കേസില്‍ തെളിവ് നശിപ്പിക്കലിന് അജിത് കുമാറിനെ പ്രതിയാക്കാമെങ്കിലും, രേഖകള്‍ തിരുത്തല്‍, വ്യാജ രേഖ ചമയ്ക്കല്‍, അന്വേഷണ

ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. 63-ാമത് സ്ഥാപക ദിനാഘോഷം ജൂലൈ 27-ന്; ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ് നിർവ്വഹിക്കും

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ 63-ാമത് സ്ഥാപക ദിനാഘോഷം 2026 ജൂലൈ 27-ന് സംഘടിപ്പിക്കുന്നു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന കാർഷിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീ. ടി. വി. സുഭാഷ് ഐ.എ.എസ്. മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത

അതിനിര്‍ണ്ണായകമായത് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്; സസ്പെന്‍ഷന്‍ ഉത്തരവില്‍ ചീഫ് സെക്രട്ടറിയുടെ ‘കടുകട്ടി’ ഭാഷ; അജിത് കുമാറിന് വന്‍ കുരുക്ക്; ക്രിമിനല്‍ കേസുകളിലേക്കും നീളും

എസ്. നിരഞ്ജന്‍ തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലില്‍ എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വാളോങ്ങിയത് വെറുമൊരു അച്ചടക്ക നടപടിയിലൊതുങ്ങില്ലെന്ന് ഉറപ്പായി. സാധാരണഗതിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ തലത്തില്‍ അവസാനിക്കേണ്ട സസ്പെന്‍ഷന്‍ ഉത്തരവ്, എല്ലാ നിയമവശങ്ങളും കൃത്യമായി ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തന്നെ നേരിട്ടിറക്കിയത് ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അജിത് കുമാറിനെതിരെ കേവലം വകുപ്പുതല നടപടികള്‍ക്കപ്പുറം ക്രിമിനല്‍ കേസുകളടക്കം വരാവുന്ന തരത്തിലാണ് ഉത്തരവിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ചീഫ്

സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം. പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ

സി.ആർ. ബിജു നേതൃത്വം നൽകുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇനി ഇല്ലാതാകുമോ? രണ്ട് സംഘടന മതിയെന്ന് ആവശ്യം , മൂന്നും വേണമെന്ന് ഡി.ജി.പി; ആര് ജയിക്കും, നിര്‍ണ്ണായകം ആഭ്യന്തരമന്ത്രിയുടെ നിലപാട്

എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ അംഗത്വ ഘടന പുന:പരിശോധന നിർണായക ഘട്ടത്തിലേക്ക്. കേരളാ പോലീസ് അസോസിയേഷൻ ഭരണ വിഭാഗം നേതാവ് ജി.ആർ. അജിത്, പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചൂണ്ടിക്കാട്ടി കെ.പി.ഒ. എയുടെ ആവശ്യം ഇല്ലെന്ന് സമർത്ഥിക്കുന്നു. എന്നാൽ, ഡി.ജി.പി: രവഡാ ചന്ദ്രശേഖർ ഈ വിഷയത്തിൽ നേർക്കു നേർ നിൽക്കുകയാണ്. പുനഃപരിശോധനയെച്ചൊല്ലി പോലീസ് മേധാവിയും യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല . നിലവിലെ മൂന്ന് അസോസിയേഷനുകളുടെ ഘടന ഉടനടി പരിഷ്കരിച്ച്

ഏഴ് നോൺ-ഐ.പി.എസ് എസ്.പിമാർക്ക് സ്ഥലംമാറ്റം; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിലെ സൂപ്രണ്ട് ഓഫ് പോലീസ് (Non-IPS) കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച്, വിജിലൻസ് (VACB), ബറ്റാലിയൻ വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ പുതിയ പോസ്റ്റിംഗുകളിൽ ഉടനടി ചുമതലയേൽക്കാനും, ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിലേക്ക് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന സ്ഥലംമാറ്റങ്ങൾ: ഷാജി കെ. എസ്: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി

എസ് ശ്രീജിത്തിന് ഡിജിപി പദം ഉറപ്പായി; അജിത് കുമാറിന് സസ്പെന്‍ഷന്റെ എട്ടിന്റെ പണി; നിതിന്‍ അഗര്‍വാള്‍ പടിയിറങ്ങുമ്പോള്‍ കേരള പോലീസില്‍ എസ്. ശ്രീജിത്തിന് ഡിജിപി പദവി കിട്ടും

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വരച്ച വരയില്‍ നിര്‍ത്തി ‘സൂപ്പര്‍ ഡിജിപി’യായി വാണ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒടുവില്‍ സര്‍ക്കാരിന്റെ കടുത്ത സസ്പെന്‍ഷന്‍ പ്രഹരം എത്തുമ്പോള്‍ എസ് ശ്രീജിത്തിന് ഡിജിപി പദം കിട്ടും. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരിമറി നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ

EXCLUSIVE ബിസ്‌ക്കറ്റ് രാജ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ദുരൂഹ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയെ സമീപിക്കുന്നു; നസ്ലി വാഡിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രാജ് മോഹന്‍ പിള്ള

ന്യൂഡൽഹി/തിരുവനന്തപുരം: ‘ബിസ്‌കറ്റ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായിയും ബ്രിട്ടാനിയ ചെയർമാനുമായിരുന്ന രാജൻ പിള്ളയുടെ തീഹാർ ജയിലിലെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കാനൊരുങ്ങുന്നു. രാജൻ പിള്ളയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് പിന്നിൽ മുഹമ്മദലി ജിന്നയുടെ ചെറുമകനും ബോംബെ ഡയിംഗ് ഉടമയുമായ നസ്ലി വാഡിയയാണെന്ന് തങ്ങൾക്ക് ശക്തമായ സംശയമുണ്ടെന്ന് രാജൻ പിള്ളയുടെ സഹോദരനും പ്രമുഖ കയറ്റുമതി വ്യവസായിയുമായ രാജ് മോഹൻ പിള്ള വെളിപ്പെടുത്തി. മംഗളം ടി.വിക്ക്