സോനം വാങ്ചുക്കിനെ മാറ്റിയത് ദേശീയ സുരക്ഷ ഉറപ്പാക്കാന്‍; അജിത് ഡോവലിന്റെ തന്ത്രപരമായ ഇടപെടലില്‍ ഒഴിവായത് വന്‍ പ്രതിസന്ധി; കേന്ദ്ര നടപടിയെ സാധൂകരിച്ച് ഹൈക്കോടതിയും; ആ രാജ്യസുരക്ഷ പ്രതിസന്ധി ഒഴിവാക്കി വീണ്ടും ‘ഡോവലിസം’

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഇരുപത് ദിവസമായി നിരാഹാരം അനുഷ്ഠിച്ചുവന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സമരപ്പന്തലില്‍നിന്ന് മാറ്റിയ നടപടി അതീവ നിര്‍ണ്ണായകമായ തന്ത്രപരമായ നീക്കമെന്ന് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ നീക്കം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജ്യ തലസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയും വലിയ തോതിലുള്ള സുരക്ഷാ ഭീഷണിയും ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ദൗത്യം ഏകോപിപ്പിച്ചത്. ആര്‍ക്കും പ്രതിഷേധിക്കാന്‍ പോലും

തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടുമൊരു വന്‍ ഹണിട്രാപ്പ് തട്ടിപ്പ് കൂടെ പുറത്തുവന്നു. സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും ആഡംബര വസ്തുവകകളും തട്ടിയെടുത്ത സംഘത്തിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ്, ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരെയാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവുമായി പരസ്പര സമ്മതത്തോടെയുണ്ടായ ശാരീരിക ബന്ധത്തിന് ശേഷം റോഷ്‌നി ഒരു ആണ്‍കുഞ്ഞിന് ജന്മം

ജയിലിലെ അടിക്ക് പകരം ചാലകമ്പോളത്തില്‍ നടുറോഡില്‍ വച്ച് തിരിച്ചടി; ജയില്‍ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നേരെ മുന്‍ തടവുകാരന്റെ ക്രൂരമായ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ ചാല കമ്പോളത്തില്‍ കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയ ജയില്‍ ഉദ്യോഗസ്ഥന് നേരെ മുന്‍ തടവുകാരന്റെ വക ക്രൂരമായ മര്‍ദ്ദനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ പ്രിജിത്തിനാണ് മര്‍ദ്ദനമേറ്റത്. തടയാന്‍ ശ്രമിച്ച പ്രിജിത്തിന്റെ ഭാര്യയെയും പ്രതി കൈയേറ്റം ചെയ്തു. സെന്‍ട്രല്‍ ജയിലിലെ മുന്‍ തടവുകാരനായ ആഷിക്ക് ആണ് അക്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയോടൊപ്പം ചാലയില്‍ ഷോപ്പിംഗിനായി എത്തിയതായിരുന്നു പ്രിജിത്. ഈ സമയത്താണ് അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയായ ആഷിക്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാളം; മമ്മൂട്ടിക്ക് നാലാം വട്ടം മികച്ച നടനുള്ള പുരസ്‌കാരം; വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിൽ (72nd National Film Awards) മലയാള സിനിമയ്ക്ക് വൻ നേട്ടം. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ മികച്ച നടനുള്ള പുരസ്കാരമാണിത്. ജൂറി അധ്യക്ഷനായ പ്രശസ്ത സംവിധായകൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി ഇത്തവണ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാർത്തിക് ആര്യനെ

വീണ്ടും ഫീല്‍ഡ് ഔട്ടായി ഷാജി കൈലാസ്; 90കളിലെ സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് സിനിമയാക്കുന്നു; ഒരു ഔട്ട്‌ഡേറ്റഡ് പ്രതികാര കഥ; അവരാതം എന്നാല്‍ കാട്ടവരാതം; എന്തിനോ വേണ്ടി ഇടികൂടുന്ന ജോജു; ‘വരവ്’ പ്രൊഡ്യൂസര്‍ക്ക് ചെലവ് മാത്രം!

എം റിജു 90കളില്‍ എഴുതിവെച്ച് പിന്നീട് പൊടി തട്ടിയെടുത്തെന്നപോലെത്തെ സ്‌ക്രിപ്റ്റ്. ഒട്ടും ഇമോഷണല്‍ കണക്ഷനില്ലാത്ത കഥാപാത്രങ്ങള്‍, അറുബോറന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ക്രിഞ്ചടിപ്പിക്കുന്ന പാട്ടുകള്‍…. മദയാനപോലെ അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി നടക്കുന്ന നായകന്‍. 90കളിലെ ഹിറ്റ്‌മേക്കര്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് മുഖ്യവേഷത്തിലെത്തിയ ‘വരവ്’ ശരിക്കും ജെന്‍ സിക്കാര്‍ പറയുന്നതുപോലെ ഒരു കാട്ടാവരാതമാണ്. ഒരുകാലത്ത് മലയാള സിനിമയെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ‘ബ്ര്ഹമാണ്ഡങ്ങളുടെ ക്ലോസ്അപ്പ്’ എന്ന പേരില്‍ അദ്ദേഹത്തെ സൂക്ഷ്മദൃശ്യങ്ങളെക്കുറിച്ചും, ഷോട്ട് ഡിവിഷനെക്കുറിച്ചും, സൂമിങ്ങിനെക്കുറിച്ചുമൊക്കെ പഠനംവന്ന

ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനം: ഡി.ജി.പി.ക്കും എ.ഡി.ജി.പി.ക്കും എതിരെ വിജിലൻസ് അന്വേഷണത്തിന് രണ്ടാഴ്ചയ്ക്കകം ഉത്തരവിടണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം, സർക്കാരിനെ വെട്ടിലാക്കി വിജിലൻസ് റിപ്പോർട്ട്

കൊച്ചി: കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്‌പെക്ടർമാരായി നിയമിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. വിജിലൻസ് അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ കെ. എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബദറുദ്ദീൻ നിർണ്ണായക

9-ാംക്ലാസില്‍ വെച്ച് ഗെയിമിനുള്ള പണത്തിനുവേണ്ടി മോഷണം; അതോടെ വീട്ടുകാര്‍ തെറ്റി; സുഹൃത്തിന്റെ മരണവും തകര്‍ത്തു; അഞ്ചുവര്‍ഷമായി അടച്ചിട്ട ഒറ്റമുറിയില്‍; അതിനുശേഷം കുട്ടികളുടെ വീരനായകന്‍; ഇപ്പോള്‍ ഡ്രഗ് റേപ്പ് കേസിലടക്കം പൊലീസ് തിരയുന്ന പ്രതി; നെഗറ്റിവിറ്റി സ്റ്റാര്‍ ‘തൊപ്പി’യുടെ അസാധാരണ ജീവിതകഥ!

Kerala YouTuber influencer smartphone livestream illustration

എം. റിജു ‘ഞാന്‍ തിന്നത് ചക്കക്കുരു, ഞാനിട്ടത് ചക്ക ……..’ ഇട്ടാല്‍പൊട്ടും പിടിച്ചാല്‍ കിട്ടില്ല,….., ………, …….’ ഏതാണ്ട് നാലുവര്‍ഷംമുമ്പ് ഈ രീതിയിലുള്ള ഒരു തെറിപ്പാട്ടുപാടി, മലപ്പുറം വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്, തൊപ്പി എന്ന പേരിലുള്ള ഒരു സ്ട്രീമറെക്കുറിച്ച് ഈ ലേഖകനൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അന്ന് തൊപ്പിയെ കാണാനും അശഌല പാട്ടുകേള്‍ക്കാനും ആയിരക്കണക്കിന് കുട്ടികളാണ് തടിച്ചുകൂടിയത്. കുട്ടിപ്പട്ടാളത്തിന്റെ ബഹളം കാരണം, വളാഞ്ചേരി ബ്ലോക്കായി. ഗതാഗത തടസത്തിന്റെ പേരില്‍ പൊലീസ് തൊപ്പിയെന്ന കണ്ണുര്‍ സ്വദേശി മുഹമ്മദ്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എൻ. പ്രശാന്തിന് സ്വതന്ത്ര ചുമതല, സുഹാസിന് അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകളും അധികച്ചുമതലകളും നൽകി സർക്കാർ ഉത്തരവിറക്കി. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന നിയമനങ്ങളും അധികച്ചുമതലകളും: എൻ. പ്രശാന്ത്: സ്പോർട്സ്, യുവജനകാര്യം, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല നൽകി. മിൻഹാജ് ആലം: നിലവിൽ ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ്

ഷെയിം ഓണ്‍ പൃഥിരാജ്; വീണ്ടും ഒരു പ്രൊപ്പഗന്‍ഡാ മൂവി; എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍; യാതൊരു ലോജിക്കുമില്ലാത്ത സ്‌ക്രിപ്റ്റ്; വലിച്ചുനീട്ടല്‍ അസഹനീയം; കൊട്ടിഘോഷിച്ചുവന്ന ‘ഐ, നോബഡി’ ചവറായി മാറുമ്പോള്‍!

ശ്യാംരാജ്‌ ‘ഹലാക്കിന്റെ അവിലുംകഞ്ഞി’ എന്ന ഒരു പ്രയോഗമുണ്ട് മലബാറില്‍. ആകെക്കൂടി കുഴഞ്ഞ് മറിഞ്ഞ് ഒരു പരുവത്തിലായത് എന്ന് തര്‍ജ്ജമ. നിസാം ബഷീര്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘ഐ, നോബഡി’ എന്ന ചിത്രം കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയ ആദ്യവാചകം അതായിരുന്നു. എന്താണ് ഈ പടംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ആകെ ആശയങ്ങളുടെ കുഴമറിച്ചില്‍. എന്തെല്ലാമോ എടുത്ത്വെച്ച്, അതിവേഗതയില്‍ എഡിറ്റും കട്ടും ചെയ്തിട്ടിരിക്കുന്നു. പൃഥ്വിരാജ്, ഈ ചിത്രത്തിന്റെ പ്രമോഷനായി നടത്തിയത് അത്രയും വെറും തള്ളായിരുന്നു! വലിച്ചു നീട്ടി

‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം: സംസ്ഥാനത്ത് 116 പേർ കൂടി അറസ്റ്റിൽ; വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ 116 പേർ കൂടി അറസ്റ്റിലായി. പുതിയതായി 110 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത മയക്കുമരുന്നും: പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: 27 എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം: 68 കേസുകൾ, കോട്പ