തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ( നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് പുതിയ ദിശാബോധം. ഇതിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനവും ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാരുടെ അവലോകന യോഗവും ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് സ്വാഗതം ആശംസിച്ചു. ഗതാഗത
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു വേട്ടയാടുന്ന വയനാടിനെ വീണ്ടുമൊരു വന്‍ വിപത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, വിവാദമായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയ്ക്ക് വഴിവിട്ട് അനുമതി നല്‍കാന്‍ നീക്കം നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശാസ്ത്രീയ പഠനങ്ങള്‍ വേണമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചിറകരിഞ്ഞ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നടപടികളാണ് ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി
തിരുവനന്തപുരം: സംസ്ഥാന പൊതുസേവന കമ്മീഷന്‍ (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതികളില്‍ അതിശക്തമായ നടപടിയുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍. യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധികലശം നടത്താനുമായി അഴിമതിക്കാരുടെ പേടിസ്വപ്നമായ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കും. പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് സമീപകാലത്ത് സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും
തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്
തിരുവനന്തപുരം: ആശുപത്രിയിലെ ഐ.സി.യു കിടക്കയിലെ തണുപ്പിൽ, വേദനകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് ഏഴ് വയസ്സുകാരൻ വൈഭവ്. ഒന്നുച്ചത്തിൽ കരയാൻ പോലുമാകാതെ, ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന പോരാട്ടത്തിലാണ് ഈ രണ്ടാം ക്ലാസുകാരൻ. രക്താർബുദം കവർന്നെടുത്ത അവന്റെ കുഞ്ഞു ശരീരത്തിന് ഇപ്പോൾ താങ്ങാവുന്നതിലും അപ്പുറമാണ് കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കാഠിന്യം. അവനെ സാധാരണ ജീവിതത്തിലേക്ക് മഴുച്ചുകൊണ്ടുവരാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് സ്വപ്നം കാണാൻ പോലുമാകാത്ത തുകയാണ് ഇതിനായി ഡോക്ടർമാർ വിധിച്ചിരിക്കുന്നത്; 75 ലക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദം തിളച്ചു മറിയുമ്പോള്‍, അണിയറയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിമരുന്നിട്ട് സിപിഎം. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച്, കത്തിയമരുന്ന തീരദേശത്ത് ലത്തീന്‍ സഭയെ നെഞ്ചോട് ചേര്‍ക്കാനാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയ തീരദേശത്തെ വോട്ട് ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം വിഷയം സിപിഎം ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍
Latest News, Latest News HD
BREAKING NEWS രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലർ സിനിമ പോലെ ഒടുവില്‍ ആ ഒസ്യത്ത് പോര് അവസാനിക്കുന്നു; ‘ദേവി ഫാര്‍മ’ ബാലഗോപാലിന്റെ മധ്യസ്ഥത ! കൊട്ടാരക്കര കോടതിയില്‍ നാടകീയ ഒത്തുതീര്‍പ്പ്; അണിയറയില്‍ ചരടു വലിച്ച് പ്രമുഖ വക്കീല്‍; ഇനി മുൻ മന്ത്രി ഗണേശനും സഹോദരിമാരും ഒന്ന്, ആർ.ബി. പിള്ളയുടെ കുടുംബത്തിൽ നിന്ന് സന്തോഷ വാർത്ത !
എസ്. നിരഞ്ജൻ തിരുവനന്തപുരം: ലോകം കണ്ട മികച്ച രാഷ്ട്രീയ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ വെല്ലുന്നതായിരുന്നു കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇതിഹാസ താരം ആര്‍.ബാലകൃഷ്ണപിള്ളയുടെ മക്കള്‍ തമ്മിലുള്ള സ്വത്തിനായുള്ള പോര് മികച്ച സിനിമാ ത്രില്ലര്‍ പോലെ അത് അവസാനിക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാന്‍ സിനിമാ തിരക്കഥയിൽ കാണുന്നത് പോലെ നായകന്റെ സുഹൃത്ത് അവതരിക്കുന്നു. ദൈവം നേരിട്ട് വന്നിറങ്ങി മധ്യസ്ഥത വഹിച്ചാല്‍ പോലും തീരാത്ത, അത്രയും കലുഷിതമായ ഒസ്യത്ത് തര്‍ക്കം രമ്യമായി ഗണേഷ്‌കുമാറിന്റെ ഉറ്റ സുഹൃത്ത് ദേവി ഫാര്‍മ ഉടമയും
തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലത്തെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ഫോറസ്റ്റ് & വൈല്‍ഡ് ലൈഫ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ക്രമസമാധാന പാലനത്തിലും ഭരണനിര്‍വഹണത്തിലും അതീവ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പിന്റെ തലപ്പത്തേക്ക് മിന്‍ഹാജ് ആലം എത്തുന്നതോടെ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിന്‍ഹാജ് ആലം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.










