യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിന് എതിരെ വിമർശനവുമായി നടൻ വിനായകൻ

തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക്

ആര്‍.എസ്.എസിന്റെ മൂന്നാം നമ്പര്‍ ശത്രു ജോണ്‍ ബ്രിട്ടാസ്‌; പരീക്ഷാത്തട്ടിപ്പ് സമരം രാഷ്ട്രീയവത്കരിച്ചതില്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍

ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ

എന്ന് വരും! എന്ന് വരും ! കെപിസിസി അധ്യക്ഷ കസേരയിലേക്ക് അഞ്ച് പ്രധാന പേരുകള്‍ സജീവ പരിഗണനയില്‍; ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും പഴയ അധ്യക്ഷന്മാരും ചരടുവലി മുറുക്കുന്നു; ഓഗസ്റ്റ് പകുതിയോടെ പുതിയ പ്രസിഡന്റ് വരും

ശരണ്യ കൃഷ്ണന്‍ തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റ് രണ്ട് മാസം പിന്നിടുമ്പോഴും, പാര്‍ട്ടിയെയും ഭരണത്തെയും ഒരുപോലെ മുന്നോട്ട് നയിക്കേണ്ട കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരുമെന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള അടിയന്തര നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടന്നു കഴിഞ്ഞു. നിലവില്‍ മന്ത്രിസഭയില്‍ അംഗമായ സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്തും തുടരുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര നേതൃത്വം അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്. ഇതിനിടെ

എന്‍ജിനീയറിംഗില്‍ നിന്ന് ഐ.പി.എസിലേക്ക്; പോലീസിലെ കടുത്ത നിലപാടുകാരി; അലുവ അതുല്‍ കൊലക്കേസിലെ മിന്നല്‍ അന്വേഷണം: കമ്മീഷണര്‍ എം. ഹേമലത ഐ.പി.എസിന് പോലീസ് മേധാവിയുടെ അംഗീകാരം വരുന്നു; ലേഡി സിംഹം എത്തിയത് കൊല്ലം എന്ന ‘ഇല്ലം’ കാക്കാന്‍; ക്രിമിനലുകളെ പൂട്ടിയ ഹേമലത ഐ.പി.എസ്. കഥ

കൊല്ലം: കരുനാഗപ്പള്ളിയില്‍ നടന്ന കുപ്രസിദ്ധ ഗുണ്ട അലുവ അതുല്‍ വധക്കേസിലെ അതിവേഗ അന്വേഷണ മികവിനും, സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ മുഴുവന്‍ പിടികൂടിയതിനും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എം. ഹേമലത ഐ.പി.എസിനും അന്വേഷണ സംഘത്തിനും പ്രത്യേക ആദരം. ഈ മാസം 31-ന് നടക്കുന്ന സംസ്ഥാന ക്രൈം കോണ്‍ഫറന്‍സില്‍ വെച്ച് അന്വേഷണ സംഘത്തിന് ഗുഡ് സര്‍വീസ് എന്‍ട്രിയും കമ്മന്‍ഡേഷന്‍ ലെറ്ററും കൈമാറും. തന്റെ കീഴിലുള്ള പോലീസ് സേനയെ കൃത്യമായി ഏകോപിപ്പിച്ച്, കുറ്റവാളികള്‍ക്ക് ഒരു തരി പോലും

പ്രേമനും ജി ആര്‍ അജിതും നേതൃത്വത്തിലേക്ക്; പോലീസില്‍ വമ്പന്‍ സംഘടനാ അഴിച്ചുപണി: കെ.പി.ഒ.എ. ചരിത്രമായി; പുതിയ അഡ്ഹോക്ക് കമ്മിറ്റികള്‍ നിലവില്‍ വന്നു; ഇനി പോലീസിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ സംഘടനാ സംവിധാനത്തില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഘടന അട്ടിമറിച്ചുകൊണ്ട് ചരിത്രപരമായ പുനഃസംഘടനയ്ക്ക് ആഭ്യന്തര വകുപ്പ് തുടക്കമിട്ടു. നാലു പതിറ്റാണ്ടോളം സേനയില്‍ സജീവമായിരുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.പി.ഒ.എ.) ഇല്ലാതായതോടെ, പുതിയ അംഗത്വ ഘടന നടപ്പിലാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ ഉത്തരവിറക്കി അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ചു. രണ്ട് അസോസിയേഷനുകള്‍ മാത്രം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പുതിയ ഭേദഗതിയനുസരിച്ച് പോലീസ് സേനയില്‍ ഇനിമുതല്‍ രണ്ട് അസോസിയേഷനുകള്‍ മാത്രമായിരിക്കും

സീനിയറെ വളഞ്ഞു വച്ച് തല്ലുന്നത് കണ്ട് ഓപ്പറേഷന് ഇറങ്ങിയ കണ്ണൂരിലെ എ എസ് പി; അമിത് ഷായ്ക്കു പോലും വഴങ്ങിയില്ല; ബി എസ് എഫിനെ നയിക്കുമ്പോള്‍ പാകിസ്ഥാനെ പോലും വിറപ്പിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചോര്‍ന്ന ഡിജിപി പദം: യാത്ര പറഞ്ഞ് നിഥിന്‍ അഗര്‍വാള്‍ ഐ.പി.എസ്; 37 വര്‍ഷത്തെ നിര്‍ഭയ സര്‍വീസ്; വിരമിക്കുന്നത് രമണ്‍ ശ്രീവാസ്തവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സര്‍വീസുണ്ടായിരുന്ന ഐപിഎസുകാരന്‍

തിരുവനന്തപുരം: ഒട്ടേറെ പ്രതിസന്ധികളെയും രാഷ്ട്രീയ കലുഷിതമായ സാഹചര്യങ്ങളെയും സ്വന്തം വ്യക്തിത്വവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അതിജീവിച്ച മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നിഥിന്‍ അഗര്‍വാള്‍ 37 വര്‍ഷത്തെ സമാനതകളില്ലാത്ത സര്‍വീസിന് ശേഷം പടികളിറങ്ങുന്നു. ആര്‍ക്കും വഴങ്ങാത്ത, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി തുറന്നുപറയുന്ന അസാമാന്യ ധൈര്യശാലിയായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഐ.പി.എസ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സ്വന്തം നിലപാടുകളും മനസ്സിലെ തുറന്നുപറച്ചിലുകളും കൊണ്ട് വിടവാങ്ങല്‍ പ്രസംഗം പോലും അദ്ദേഹം ചരിത്രമാക്കി മാറ്റി. ‘ഞാന്‍ ആളുകളുടെ മുഖത്ത്

കുണ്ടറ സിയാദിന്റെ അസ്വാഭാവിക മരണം: പോലീസിന് ഗുരുതര വീഴ്ചകൾ; ആശുപത്രി രേഖകളും സ്റ്റേഷനിൽ നിന്ന് മുക്കി

കൊല്ലം: കുണ്ടറ പെരുമ്പുഴ സ്വദേശിയായ സിയാദ് പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ട് ഒന്നരമാസത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തൽ. കുണ്ടറ എസ്.ഐ അതുൽ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ. സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ വിദ്യാർത്ഥിയുടെ സഹോദരിയായ 15-കാരിയെ രാത്രിയിൽ പോലീസ് ജീപ്പിൽ കൊണ്ടുപോയത് വനിതാ

അഴിമതിക്കെതിരെ പോരാടാൻ ‘വിജിലൻസ് കമാൻഡോകൾ’; പദ്ധതി സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. തൂഫാൻ വാരിയർക്ക് പുറമേ യുവജനങ്ങളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അംബാസിഡർമാരാക്കി മാറ്റുകയാണ് ഈ നവീന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിജിലൻസ് കമാൻഡോ ബാഡ്ജുകളുടെ വിതരണവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്കൂളിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ആരോഗ്യ ദേവസ്വം വകുപ്പ്

ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യശ്വാസം വലിച്ചത്. ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടുപോകും. ഊരാളുങ്കലിനെ ആഗോളതലത്തിലേക്ക് വളർത്തിയ നേതാവ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ 63-ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു; അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ICAR-CTCRI) 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. കൈവരിച്ച ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.