തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. നിലവിലുള്ള ഈ ഊർജ്ജ പ്രതിസന്ധി
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പത്തനംതിട്ട: ആശുപത്രി പരിസരങ്ങളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വീണ്ടും വിമർശനവുമായി രംഗത്ത്. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നയമാണിത്. ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ വഴി മാത്രമേ നടത്താവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
അസ്തമിക്കാത്ത സമരസൂര്യന്‍ എന്ന പ്രയോഗം വി.എസിന്റെ കാര്യത്തില്‍ വളരെ ശരിയാണെന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ കേരളം കണ്ടു. വി.എസില്ലാത്ത രാഷ്ട്രീയ കേരളത്തിന് ഒരാണ്ട് ജൂലൈയ് 21 ന് തികയുമ്പോഴും ഇന്നും വി.എസ് എന്ന രണ്ടക്ഷരം തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയുന്നു എന്നത് തന്നെ കാരണം.വി.എസിന്റെ ഓര്‍മ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി തീരുമാനിച്ചത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മരിച്ചിട്ടും വി.എസിനെ ഭയക്കുന്ന കള്ളന്‍ വിജയന്‍മാര്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്. ആരാധകര്‍
തിരുവനന്തപുരം : പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ഓർത്തോപീഡിക് പ്രൊഫസർ ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചീഫ് ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരികയാ യിരുന്നു. മുട്ട് മാറ്റിവയ്ക്കൽ ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയിൽ കേരളത്തിലെ തന്നെ പ്രമുഖനായിരുന്നു. ആലുവയിലെ കുടുംബ വസതിയിൽ ഇന്ന് വൈകുന്നേരം 5 മുതൽ നാളെ രാവിലെ 10 മണിവരെ പൊതുദർശനം.നാളെ വൈകിട്ട് 3
സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്‌ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും
ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരം നാട്ടിലെത്തിച്ചതിന് ശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് നൽകും. ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ
തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ മൂലം ഒഴിവുവന്ന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ പട്ടിക പുതുക്കൽ. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. പേര് ചേർക്കാനും തിരുത്താനും അവസരം കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.










