തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ
തിരുവനന്തപുരം : ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത തിരിച്ചടി. ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാ യാത്രയ്ക്കെതിരെ കർശന നിയമനടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, കൊല്ലത്ത് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിക്കപ്പെട്ട വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയ വ്യക്തി, ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാൻ വിസമ്മതിച്ചു. ഇതോടെ
തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി നിലപാട് മാറ്റി. ഉദ്യോഗാർഥിക്ക് പരീക്ഷാ രേഖകൾ കൈമാറണമെന്ന വിവരാവകാശ കമ്മിഷന്റെ നിർദേശം നേരത്തെ തള്ളിയ പിഎസ്‌സി, ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദിച്ച രേഖകൾ മുഴുവനും കൈമാറി. ചോദ്യപ്പേപ്പർ, ഉത്തരക്കടലാസുകൾ, ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രേഖകൾ, മൂല്യനിർണയവും അഭിമുഖവും നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വികാരനിർഭരമായ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. താൻ ഇപ്പോൾ ഇരിക്കുന്ന അതേ കസേരയിൽ ഇരുന്ന ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ യാത്രയായിട്ട് മൂന്ന് വർഷം. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി, അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്നു വർഷം മുൻപ് പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും
തിരുവനന്തപുരം : പിഎസ്‌സി ചോദ്യകർത്താക്കളുടെ പേരുകൾ അന്വേഷണ സംഘത്തിന് നൽകില്ല. ഇതാണ് പിഎസ്‌സിയുടെ പുതിയ നിലപാട്. പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകളാണ് വിഷയം. ഒരു പരീക്ഷയുടെയും ചോദ്യകർത്താക്കളുടെ പേര് നൽകില്ലെന്നാണ് വ്യക്തമാക്കിയത്. രഹസ്യ പരീക്ഷാ സംവിധാനത്തിന് ഭീഷണിയാകുമെന്നാണ് ന്യായം. പിഎസ്‌സി ചെയർമാൻ നേരിട്ടാണ് ചോദ്യകർത്താക്കളുടെ പാനൽ നിശ്ചയിക്കുന്നത്. ഇടതു സർവീസ് സംഘടനാ നേതാക്കളാണ് ചോദ്യങ്ങൾ തയാറാക്കുന്നതെന്ന് ആരോപണമുണ്ട്. ചില പരീക്ഷകളുടെ ചോദ്യങ്ങൾ നേരത്തേ ചോർന്നിരുന്നു. ഇതുവഴി ഇടതു അനുകൂലികൾ റാങ്ക് പട്ടികയിൽ കയറിയെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണയായി ഒന്നര മണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടിവന്നു. വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ വർധനയാണ് അടുത്തിടെ ഉണ്ടായത്. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റായിരുന്നു. എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കുന്നില്ല? വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴോ ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴോ
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചശേഷം അതേ കുറ്റം ആവർത്തിച്ചതിന് വീണ്ടും അറസ്റ്റിലായ നിലമ്പൂർ സ്വദേശി രാജൻ ജോസഫിനെ കോടതി റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്തുനിന്നാണ് അടൂർ പൊലീസ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ ജാമ്യത്തിലിറങ്ങിയ അന്നു രാത്രിതന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രീനാദേവിക്കെതിരെ അധിക്ഷേപം
കോട്ടയം : ഉമ്മൻ ചാണ്ടി ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജീവിച്ച അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഇന്നും നികത്താനാകാത്ത ശൂന്യതയായി തുടരുകയാണ്. ദീർഘകാലത്തിനുശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം മുന്നണിയെയും അണികളെയും ഒരുപോലെ വേദനിപ്പിക്കുന്നു. ഇന്ന് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനകളും അനുസ്മരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി കെസി വേണുഗോപാൽ നിർവഹിക്കും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറ
കൊച്ചി: കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട ബോഡി ബിൽഡർമാരെ പോലീസ് ഇൻസ്‌പെക്ടർമാരായി നിയമിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. വിജിലൻസ് അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ കെ. എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബദറുദ്ദീൻ നിർണ്ണായക
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ആശങ്ക മാറുന്നില്ല . പ്രതിഷേധങ്ങൾക്കിടയിലും വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനാൽ ഇന്നും നിയന്ത്രണ നടപടികൾ വേണ്ടിവന്നേക്കും. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ










